മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളാണ് മോഹൻലാൽ. മലയാളി ആയിരിക്കുക എന്നതിൻറെ അടിസ്ഥാനങ്ങളിൽ ഒന്നായി മോഹൻലാലിനെ ആഘോഷിക്കുക എന്നതായിട്ടാണ് മലയാളികൾ കാണുന്നത്. അത്രത്തോളം സാംസ്കാരിക കേരളത്തിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ വ്യക്തിത്വമാണ് ഇദ്ദേഹത്തിൻറെ. അതേസമയം ബിസിനസ് മേഖലയിലും ഇദ്ദേഹം വളരെ സജീവമാണ്. ഇദ്ദേഹത്തിൻറെ ഒരു ബിസിനസ് പാർട്ണർ ആണ് ആൻറണി പെരുമ്പാവൂർ.
മോഹൻലാലിന്റെയും മനസ്സാക്ഷി സൂക്ഷിപ്പുകാരൻ എന്നാണ് ആൻറണിയെ പലരും വിളിക്കുന്നത്. തമാശയായിട്ടാണ് ഇത് വിളിക്കുന്നത് എങ്കിലും അതിൽ കാര്യമില്ലാതില്ല. എന്നാലും മോഹൻലാലിന്റെ ഡ്രൈവറായി വന്ന ഒരാൾ എങ്ങനെ പിന്നീട് അദ്ദേഹത്തിന്റെ ബിസിനസ് പാർട്ണർ ആയി? ഇത് മലയാളികളെ പലപ്പോഴും ചിന്തിപ്പിച്ചിട്ടുള്ള ഒരു ചോദ്യമാണ്. ഇപ്പോൾ ഈ ചോദ്യത്തിനുള്ള ഉത്തരമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. മോഹൻലാൽ തന്നെയാണ് ഈ അഭിമുഖം നൽകിയത്.
പണ്ട് മഹാസമുദ്രം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ആയിരുന്നു ചില ആളുകൾ ഇദ്ദേഹത്തിന്റെ ഇൻറർവ്യൂ എടുക്കുവാൻ വന്നത്. നല്ല ക്വാളിറ്റി ഉള്ള ചോദ്യങ്ങൾ ആയിരുന്നു ഇവർ ചോദിച്ചത്. നവരസങ്ങളും മോഹൻലാലും എന്ന വിഷയമായിരുന്നു ഇൻറർവ്യൂവിൽ ഇവർ സംസാരിച്ചത്. അതുകൊണ്ടുതന്നെ ഇവരോട് രണ്ടുദിവസം കഴിഞ്ഞ് വീട്ടിലേക്ക് വരാൻ പറയുകയും ചെയ്തു. അവിടെ വെച്ചുള്ള ഇൻറർവ്യൂവിൽ ആയിരുന്നു ആൻറണി പെരുമ്പാവൂരുമായി ബന്ധപ്പെട്ട ചോദ്യം വന്നത്.
ഒരുപാട് ആളുകൾ ചോദിക്കാൻ ആഗ്രഹിച്ച ഒരു സംശയം ആയിരുന്നു ഇത് എന്നും അവർ പറഞ്ഞു. ഡ്രൈവറായി വന്ന ആൻറണി പെരുമ്പാവൂർ എങ്ങനെ ബിസിനസ് പാർട്ണറായി? കുഴക്കുന്ന ഒരു ചോദ്യമാണ് ഇതെങ്കിലും ഒട്ടും ആലോചനകൾ ഇല്ലാതെ ആയിരുന്നു മോഹൻലാൽ ന്യൂഡിയിടയിൽ ഇതിനുള്ള ഉത്തരം തന്നത് – അയാൾക്ക് അതിനുള്ള ക്വാളിറ്റി ഉള്ളതുകൊണ്ട്. മോഹൻലാലും ആൻറണി പെരുമ്പാവൂരും തമ്മിലുള്ള ബന്ധം എത്രത്തോളം ആഴമുള്ളതാണ് എന്ന് ഈ വാക്കുകളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കും എന്നാണ് പ്രേക്ഷകർ പറയുന്നത്.