മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് വിഷ്ണു പ്രസാദ്. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീരിയലിൽ അഭിനയിച്ചാൽ പിന്നീട് താരങ്ങൾക്ക് സിനിമയിൽ അവസരങ്ങൾ കുറയും എന്നത് ഒരു നഗ്ന സത്യമാണ്. അടുത്തിടെ നടി സ്വാസിക അടക്കമുള്ളവർ ഈ കാര്യം തുറന്നു പറഞ്ഞിരുന്നു. സീരിയൽ ഡേറ്റും സിനിമയ്ക്ക് നൽകിയ ഡേറ്റും തമ്മിൽ ഒത്തു പോകാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ആണ് ഈ പ്രശ്നം വരുന്നത് എന്നാണ് സ്വാസിക പറയുന്നത്. ഇപ്പോൾ സമാനമായ അനുഭവം പങ്കുവെച്ചുകൊണ്ട് എത്തുകയാണ് വിഷ്ണു പ്രസാദ്. റൺവേ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താരത്തിന് ഈ അനുഭവം ഉണ്ടാകുന്നത്.
“ഡിസംബറിൽ ആയിരുന്നു സിനിമ ചെയ്യാനിരുന്നത്. സീരിയൽ ചെയ്യുന്നത് പ്രശ്നം ആവുമോ എന്ന് അറിയില്ലായിരുന്നു. ഡേറ്റ് ക്ലാസ് ചിലപ്പോൾ വരും. സിനിമയിൽ ചിലപ്പോൾ രണ്ടുമാസം ആയിരിക്കും പറയുന്നത്. ലൊക്കേഷൻ ചിലപ്പോൾ കട്ടപ്പന ഒക്കെ ആയിരിക്കും. എന്നാൽ സീരിയൽ ലൊക്കേഷൻ മിക്കവാറും എറണാകുളം അല്ലെങ്കിൽ തിരുവനന്തപുരം ആയിരിക്കും. സീരിയലിൽ നിന്നും ഫിക്സഡ് ആയിട്ടുള്ള ഡേറ്റ് ആയിരിക്കും കിട്ടുക. അതേ സമയം സിനിമയിൽ അങ്ങനെ ആയിരിക്കില്ല. ഒരാൾക്ക് വയ്യെങ്കിൽ ചിലപ്പോൾ അന്ന് പാക്കപ്പ് പറഞ്ഞിട്ട് അടുത്ത ദിവസം ആയിരിക്കും എടുക്കുക. പക്ഷേ ചിലപ്പോൾ ആ ദിവസം സീരിയലിനു ഡേറ്റ് കൊടുത്തിട്ട് ഉണ്ടാവും” – താരം പറയുന്നു.
“റൺവേ എന്ന സിനിമ ചെയ്യുമ്പോൾ അത്തരത്തിൽ ഒരു പ്രശ്നം ഉണ്ടായി. ഒരു ദിവസം എടുക്കേണ്ടിയിരുന്ന സീൻ തീർന്നില്ല. അങ്ങനെ ആ സീൻ അടുത്ത ദിവസത്തേക്ക് മാറ്റിവെച്ചു. അടുത്ത ദിവസം എനിക്ക് ഒരു സീരിയൽ ഉണ്ട് എന്ന് ജോഷി സാറിനോട് പറഞ്ഞു. സീരിയൽ ഒക്കെ ചെയ്തുകൊണ്ടിരുന്നാൽ എങ്ങനെയാണ്? നമ്മൾ ഇവിടെ ഒരു സിനിമ ചെയ്യുകയല്ലേ? എന്നായിരുന്നു ജോഷി സാർ തിരികെ ചോദിച്ചത്. രണ്ടുപേർക്കും അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റുന്നില്ല. ഞാൻ പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽ നിന്നും ഇറങ്ങി. കാരണം രാവിലെ സീരിയലുകാർ അയക്കുന്ന വണ്ടി വരുമല്ലോ” – നടൻ പറയുന്നു.
“ഞാൻ അവരുടെ അടുത്തേക്ക് എത്തിക്കോളാം എന്ന് പറഞ്ഞിട്ടായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. ഉച്ച ആകുമ്പോൾ എട്ടാം എന്നായിരുന്നു ഞാൻ പറഞ്ഞത്. അവർ ആറുമണിക്ക് വന്നു എന്നിട്ട് ഞാൻ എവിടെ പോയി എന്ന് ചോദിച്ചു. ഞാനിവിടെ ഇല്ല എന്ന് പറഞ്ഞപ്പോൾ കാണിച്ചുതരാം എന്നൊക്കെ പറഞ്ഞ് ഉടക്കിയിട്ട് ആണ് അവർ പോയത്. സിനിമയുടെ ഷൂട്ടിംഗ് ചേർത്തലയിൽ ആയിരുന്നു. സീരിയൽ ഷൂട്ടിംഗ് എറണാകുളത്തും. എന്തോ ഭാഗ്യത്തിന് ജോഷി സാർ അന്ന് ലൊക്കേഷനിലേക്ക് എത്തിയപ്പോൾ ഈ ലൊക്കേഷൻ പറ്റില്ല എന്നും ഈ സീൻ പിന്നെ എടുക്കാം എന്നും പറഞ്ഞു. അങ്ങനെ നേരെ എറണാകുളത്തേക്ക് പോയി. ഭാഗ്യത്തിലാണ് ജോഷി സാറിന് ലൊക്കേഷൻ ഇഷ്ടപ്പെടാതിരുന്നത്. പൈസ മുടക്കി ഒരു സിനിമ ചെയ്യുമ്പോൾ ആർട്ടിസ്റ്റ് ഇല്ലാതിരുന്നാൽ ഉള്ള അവസ്ഥ” – താരം കൂട്ടിച്ചേർക്കുന്നു.