ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് അരുൺ ഗോപി ആണ്. രാമലീല എന്ന ചിത്രത്തിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്നതുകൊണ്ട് തന്നെ പ്രതീക്ഷകൾ വാനോളം ആണ്. തമന്ന ആണ് സിനിമയിൽ നായികയായി എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആദ്യമായിട്ടാണ് തമന്ന ഒരു മലയാളം സിനിമയുടെ ഭാഗമാകുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഗംഭീര വരവേൽപ്പ് ആണ് തമന്നയ്ക്ക് മലയാളികൾ നൽകി വരുന്നത് ഇപ്പോൾ.
അതേസമയം സിനിമയുടെ പൂജ ഇന്ന് നടന്നിരിക്കുകയാണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ചായിരുന്നു പൂജ നടന്നത്. ദിലീപ് ഉൾപ്പെടെ സിനിമയിലെ അണിയറ പ്രവർത്തകർ എല്ലാം തന്നെ പൂജയിൽ പങ്കെടുത്തിരുന്നു. പൂജയിൽ പങ്കെടുക്കുന്നതിന് വേണ്ടി തമന്നയും കേരളത്തിൽ എത്തിയിരുന്നു. നിരവധി ആളുകൾ ആണ് ഇപ്പോൾ തമന്നയുടെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രങ്ങൾ ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ഉദയകൃഷ്ണ ആണ് സിനിമയുടെ തിരക്കഥ എഴുതുന്നത് എന്നതാണ് മറ്റൊരു പ്രത്യേകത. ആറാട്ട് എന്ന സിനിമയ്ക്ക് ശേഷം ഉദയകൃഷ്ണ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണ് ഇത്. അജിത്ത് വിനായക ഫിലിംസ് ബാനറിൽ ആണ് ചിത്രം നിർമ്മിക്കപ്പെടുന്നത്. വിനായക അജിത് ആണ് ചിത്രം നിർമ്മിക്കുന്നത്. ദിലീപ് നായകനാകുന്ന 147മത്തെ സിനിമ കൂടിയാണ് ഇത് എന്ന പ്രത്യേകതയും ഉണ്ട്. ഷാജിയാണ് സിനിമയുടെ ചായാഗ്രഹണം നിർവഹിക്കുന്നത്. വിവേക് ഹർഷനാണ് സിനിമയുടെ എഡിറ്റിംഗ് നിർവഹിക്കുന്നത്.
അതേസമയം എന്തുകൊണ്ടാണ് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ വച്ച് ഈ സിനിമയുടെ പൂജ നടന്നത് എന്ന് അറിയുമോ? തടസ്സങ്ങൾ എല്ലാം മാറ്റി തരുന്ന ദൈവം ആണ് ഗണപതി എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഒരുപാട് വർഷങ്ങളായി ദിലീപിന് ഒരു ക്ലീൻ ഹിറ്റ് ലഭിച്ചിട്ട്. അതുപോലെ തന്നെ ഉദയ കൃഷ്ണ ഇതിനു മുൻപ് തിരക്കഥ എഴുതിയ ആറാട്ട് വലിയ പരാജയം ആയിരുന്നു. ഇതുകൂടാതെ അരുൺ ഗോപി ഇതിനു മുൻപ് സംവിധാനം ചെയ്ത ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രവും വലിയ പരാജയമായിരുന്നു. അതുകൊണ്ടുതന്നെ ഇവർ മൂന്നുപേർക്കും വലിയ ഒരു തിരിച്ചുവരവ് ആവശ്യമാണ്. അതുകൊണ്ട് ആണ് ഗണപതി ക്ഷേത്രത്തിൽ വച്ച് സിനിമയുടെ പൂജ നടന്നത് എന്നാണ് ചില ഫേസ്ബുക്ക് ഗ്രൂപ്പുകളിലെ ആരാധകർ പറയുന്നത്.