മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുശ്രീ. ടെലിവിഷൻ സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധ നേടുന്നത്. പ്രകൃതി എന്നാണ് നടിയുടെ യഥാർത്ഥ പേര്. വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് താരം മലയാളികളുടെ ഇഷ്ടം നായികയായി മാറുന്നത്. ധാരാളം ആരാധകരെ ആണ് താരം കുടുംബ പ്രേക്ഷകർക്കിടയിൽ സ്വന്തമാക്കിയത്.
അതേസമയം കഴിഞ്ഞവർഷം ആയിരുന്നു നടിയുടെ വിവാഹം. വിഷ്ണു എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. സീരിയൽ മേഖലയിൽ തന്നെ വർക്ക് ചെയ്യുന്ന ടെക്നീഷ്യൻ ആണ് ഇദ്ദേഹം. വീട്ടുകാരുടെ സമ്മതമില്ലാതെ ആയിരുന്നു താരം വിവാഹിതയായത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇവർ.
അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു കുഞ്ഞ് ജനിച്ചത്. കുട്ടി ജനിച്ച ഒരു മാസത്തിനുശേഷമാണ് ഇരുവരും തമ്മിൽ പിരിയാൻ പോവുകയാണ് എന്ന വാർത്തകൾ പുറത്തുവന്നത്. നടിയുടെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിനെ തുടർന്നാണ് ഇത്. ഡിവോഴ്സിനെ കുറിച്ചുള്ള പോസ്റ്റ് ആയിരുന്നു താരം ആദ്യം പങ്കുവെച്ചത്. എന്നാൽ ഈ പോസ്റ്റ് പിന്നീട് താരം ഒഴിവാക്കുകയും ചെയ്തു. വിവാഹശേഷം ഒരുമിച്ചുള്ള ഒരുപാട് ചിത്രങ്ങളും വീഡിയോകളും ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു എങ്കിലും കുഞ്ഞ് ജനിച്ചതിനു ശേഷമുള്ള ചിത്രങ്ങളിൽ ഒന്നും തന്നെ വിഷ്ണുവിനെ കണ്ടിരുന്നില്ല. ഇതിനെ തുടർന്നാണ് ഇരുവരും തമ്മിൽ വേറെ പിരിഞ്ഞു എന്ന വാർത്തകൾ സമൂഹമാധ്യമങ്ങളിൽ പരന്നത്.
ഇപ്പോൾ ശ്രീകണ്ഠൻ നായർ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയിൽ മത്സരാർത്ഥിയായി എത്തിയിരിക്കുകയാണ് താരം. ഇതിൽ തന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് എല്ലാം തുറന്നു പറയുകയാണ് അനുസരി ഇപ്പോൾ. വളരെ ചെറിയ പ്രായത്തിൽ ആയിരുന്നു താരം സീരിയൽ മേഖലയിൽ എത്തിപ്പെടുന്നത്. തന്നെ ഒരു അഭിനേത്രി ആക്കണമെന്ന് അമ്മക്കായിരുന്നു ഏറ്റവും കൂടുതൽ ആഗ്രഹം എന്നും അതുകൊണ്ടുതന്നെ ലൊക്കേഷനിൽ എല്ലാം എപ്പോഴും അമ്മയാണ് വരുന്നത് എന്നും അമ്മയും താനും സുഹൃത്തുക്കളെ പോലെ ആയിരുന്നു എന്നുമാണ് അനുശ്രീ പറയുന്നത്.
അമ്മയോട് എന്തും പറയുവാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു. എന്നാൽ അമ്മ ഒരു കാര്യത്തിൽ വാശി പിടിച്ചാൽ അതിൽ നിന്നും മാറില്ല എന്നാണ് അനുശ്രീ പറയുന്നത്. ലൊക്കേഷനിൽ എത്തിയാൽ അധികം ആരോടും സംസാരിക്കുവാനും ഇടപഴകുവാനും അമ്മ സമ്മതിക്കില്ല. എല്ലാത്തിനും ഒരു നിയന്ത്രണം അമ്മ കൽപ്പിച്ചിരുന്നു. അമ്മ അറിയാതെ ആണ് താരം വിഷ്ണുവുമായി പ്രണയത്തിലാകുന്നത്. വിഷ്ണു ആയിരുന്നു ആദ്യം പ്രൊപ്പോസ് ചെയ്തത്. എന്നാൽ അത് നിരസിക്കുകയായിരുന്നു.
പിന്നീടായിരുന്നു താരത്തിന് വിഷ്ണുവിനോട് പ്രണയം തോന്നിയത്. എന്നാൽ സീരിയൽ ഇൻഡസ്ട്രിയിൽ പ്രവർത്തിക്കുന്ന ആളെ വിവാഹം കഴിക്കുവാൻ അമ്മയ്ക്ക് താല്പര്യമില്ലായിരുന്നു. അമ്മ ഞങ്ങളുടെ ബന്ധത്തെ ശക്തമായി എതിർക്കുകയും എൻറെ ഫോൺ വാങ്ങി വെക്കുകയും ചെയ്തു എന്നാണ് അനുശ്രീ പറയുന്നത്. ഞങ്ങളെ തമ്മിൽ പിരിക്കുവാൻ എല്ലാ കാര്യങ്ങളും അമ്മ ചെയ്തു എന്നും അനുശ്രീ കൂട്ടിച്ചേർത്തു. അവസാനം അമ്മയോട് പറഞ്ഞിട്ട് തന്നെയാണ് അനുശ്രീ വീടുവിട്ട് ഇറങ്ങിപ്പോയി വിഷ്ണുവിനെ വിവാഹം ചെയ്തത്.
വലിയ സാമ്പത്തിക പ്രതിസന്ധികളിലൂടെ ആണ് താരം പിന്നീട് കടന്നുപോയത്. ലോക്ക്ഡൗൺ കാലഘട്ടമായതോടെ ജോലിയും ഇല്ലാതെയായി. വിഷ്ണുവിനും വലിയ രീതിയിലുള്ള സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടായിരുന്നു. വീട്ടിൽ നിന്നും സ്വർണ്ണവും കാറും എല്ലാം എടുത്തിട്ടായിരുന്നു താരം വീടുവിട്ടിറങ്ങിയത്. കാറിൻറെ ഇഎംഐ പോലും അടയ്ക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. അതിനുവേണ്ടി സ്വർണ്ണം എല്ലാം പണയം വെച്ചു എങ്കിലും പിന്നീട് അതെല്ലാം ലേലത്തിൽ പോയി.
തനിക്കും വിഷ്ണുവിനും ഇടയിൽ വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല എന്നു ആണ് ഇപ്പോൾ താരം വെളിപ്പെടുത്തുന്നത്. പ്രസവത്തിനു വേണ്ടി അമ്മ തന്നെ കൂട്ടിക്കൊണ്ടു പോയിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. പ്രസവം നടക്കുന്ന സമയം വരെ വിഷ്ണു ഭാര്യ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്. പ്രസവിച്ച വീട്ടിൽ ഭർത്താക്കന്മാർ നിൽക്കുന്നത് ശരിയല്ല എന്നു പറഞ്ഞുകൊണ്ട് ആണ് വിഷ്ണു വീടു വിട്ടു പോയത്. അതിനുശേഷം ഇരുവരും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ കുറഞ്ഞു. തനിക്ക് പോസ്റ്റ് പാർട്ടം പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്നാണ് അനുശ്രീ പറയുന്നത്. അധികം ഫോൺ വിളിയും സംസാരവും ഒന്നും ഇല്ലായിരുന്നു. അഥവാ വീഡിയോ കോൾ ചെയ്താൽ തന്നെ കുഞ്ഞിനെ മാത്രം കാണിച്ചു കൊടുക്കും എന്നാണ് താരം പറയുന്നത്.
കുട്ടിയുടെ നൂലുകെട്ടുന്ന കാര്യം വിഷ്ണുവിനോട് പറഞ്ഞിരുന്നില്ല. അമ്മ തന്നെ നേരിട്ട് വിളിക്കണം എന്നായിരുന്നു വിഷ്ണുവിൻറെ വാശി. അമ്മ വിളിക്കില്ല എന്നും വിഷ്ണു വരണം എന്നും അനുശ്രീ പറഞ്ഞു. മാത്രവുമല്ല ഈ ദിവസം വിഷ്ണുവിന് വർക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് നൂലുകെട്ട് വീഡിയോയിൽ വിഷ്ണുവിനെ കാണാത്തത് എന്നാണ് അനുശ്രീ പറയുന്നത്.
വളരെ മോശം കമൻറുകൾ ആയിരുന്നു വീഡിയോയുടെ താഴെ വന്നുകൊണ്ടിരുന്നത്. കുട്ടിക്ക് വിഷ്ണുവിൻറെ ഛായ ഇല്ലല്ലോ, കുട്ടിയുടെ അച്ഛൻ വിഷ്ണു തന്നെയാണോ എന്നൊക്കെയുള്ള കമൻറുകൾ ആയിരുന്നു വന്നത്. എന്നാൽ ഇപ്പോൾ തങ്ങൾ തമ്മിൽ വലിയ പ്രശ്നങ്ങൾ ഇല്ല എന്നും ഭാവിയിൽ പിരിയാനും ഒന്നിക്കുവാനും സാധ്യതയുണ്ട് എന്നുമാണ് അനുശ്രീ പറയുന്നത്.