മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നമിത പ്രമോദ്. ബാലതാരം ആയിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. ട്രാഫിക് എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. പിന്നീട് താരം വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിരയുവ താരങ്ങളിൽ ഒരാളായി മാറി. നിരവധി സൂപ്പർതാരങ്ങളുടെ ഒപ്പം താരം അഭിനയിച്ചു. ദിലീപ് നായകനായ നിരവധി സിനിമകളിൽ താരം നായികയായി പ്രത്യക്ഷപ്പെടുകയും ചെയ്തു.
ധാരാളം ആരാധകരെയാണ് താരം കഴിഞ്ഞ കുറെ വർഷങ്ങൾ കൊണ്ട് സ്വന്തമാക്കിയത്. നടൻ ദിലീപിന്റെ കുടുംബവുമായി അടുത്ത ആത്മബന്ധം പുലർത്തുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് നമിത പ്രമോദ്. ദിലീപിന്റെ മകൾ മീനാക്ഷി നമിതയുടെ അടുത്ത കൂട്ടുകാരി കൂടിയാണ്. ഇവർ ഒരുമിച്ച് ധാരാളം ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇവർ തന്നെ പങ്കുവെച്ചിട്ടുള്ളത്. ഇവരുടെ സൗഹൃദം മലയാളികൾക്ക് എന്നും കൗതുകമുള്ള വിഷയങ്ങളിൽ ഒന്നു കൂടിയാണ്.
ഇപ്പോൾ നമിതയുടെ ഏറ്റവും പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. തന്റെ കാറിൽ നിന്നും ആണ് താരം ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ഡ്രൈവിംഗ് സീറ്റിൽ നിന്നുമാണ് താരം ഈ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ഈ ചിത്രങ്ങളിൽ സാധാരണയുള്ള ചിത്രങ്ങളിൽ നിന്നും എന്തെങ്കിലും മാറ്റം നിങ്ങൾ കാണുന്നുണ്ടോ? ആദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യുന്നത്.
അധികം ഫിൽറ്റർ ഒന്നുമില്ലാത്ത ചിത്രമാണ് ഇത്. ശരീരത്തിലെ ചുളിവുകളും സ്ട്രെച്ച് മാർക്കുകളും കാണിച്ചുകൊണ്ടാണ് താരം ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യമായിട്ടാണ് താരം ഇത്തരത്തിൽ ഒരു ബോൾഡ് ചിത്രം പോസ്റ്റ് ചെയ്യുന്നത്. “ഹലോ കേർവ്സ്, സ്ട്രച്ച് മാർക്സ്, ചുളിവുകൾ” – ഇതാണ് ചിത്രത്തിന് അടിക്കുറിപ്പ് ആയി താരം നൽകിയിരിക്കുന്നത്. അതേ സമയം നിരവധി ആളുകൾ ആണ് നടിയുടെ ചങ്കൂറ്റത്തിന് മുന്നിൽ കയ്യടിച്ചുകൊണ്ട് രംഗത്തെത്തുന്നത്.