മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ രണ്ടുപേർ ആണ് ശങ്കറും മേനകയും. ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരങ്ങളായിരുന്നു അവർ. അന്നത്തെ ഭാഗ്യ ജോഡികൾ കൂടിയായിരുന്നു ഇവർ. നിരവധി കഥാപാത്രങ്ങളെ ആണ് ഇവർ സ്ക്രീനിൽ അവതരിപ്പിച്ചിട്ടുള്ളത്. കാമുകീകാമുകന്മാർ ആയിട്ടും ഭാര്യഭർത്താക്കന്മാർ ആയിട്ടും അതേപോലെ പരസ്പരം വഴക്കിടുന്ന കഥാപാത്രങ്ങളായും ഇവർ ഒരുപാട് മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇവർ തമ്മിലുള്ള കെമിസ്ട്രി കാരണം ഇവർ തമ്മിൽ യഥാർത്ഥ ജീവിതത്തിലും പ്രണയത്തിലാണ് എന്നായിരുന്നു പലരും കരുതിയത്. എന്നാൽ പിന്നീട് മേനക നിർമ്മാതാവായ സുരേഷ് കുമാറിനെ വിവാഹം കഴിച്ച ശേഷമാണ് അവർ തമ്മിലുള്ള ഗോസിപ്പുകളെയെല്ലാം കെട്ടടങ്ങിയത്. അതേസമയം ശങ്കർ സിനിമയിൽ നിന്നും അൽപകാലം വിട്ടുനിന്നെങ്കിലും ഇപ്പോൾ ശക്തമായ തിരിച്ചുവരവ് ആണ് നടത്തിയിരിക്കുന്നത്.
ശങ്കർ ഏറ്റവും കൂടുതൽ സിനിമയിൽ ഒന്നിച്ച് അഭിനയിച്ചത് മമ്മൂട്ടിയുടെ ഒപ്പമാണ്. എന്നാൽ എല്ലാവരും ശങ്കർ മേനക ജോഡികളെ കുറിച്ചായിരുന്നു എപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. അടുത്തിടെ ഈ കാര്യം താൻ ശങ്കറിനോടും പറഞ്ഞിരുന്നു എന്നാണ് മേനക പറയുന്നത്. ഇങ്ങനെയൊക്കെ ആളുകൾ പറയുമെന്ന് നേരത്തെ അറിഞ്ഞിരുന്നു എങ്കിൽ നമുക്ക് കുറച്ചുകൂടി സിനിമകൾ ഒരുമിച്ച് ചെയ്യാമായിരുന്നു എന്നാണ് പറഞ്ഞത്. അതേസമയം തൻറെ വീട്ടുകാരുടെ അഭിപ്രായവും ഇതൊക്കെ തന്നെയാണ് എന്നും മേനക കൂട്ടിച്ചേർത്തു.
അതേസമയം തൻറെ വീട്ടുകാർക്കും ശങ്കറിനൊപ്പം അഭിനയിക്കുന്നതിനോട് വലിയ താല്പര്യം ആയിരുന്നു എന്നാണ് മേനക പറയുന്നത്. അമ്മ ശങ്കർ അങ്കിളിനൊപ്പം അഭിനയിക്കുന്നത് കാണാൻ നല്ല രസമാണ് എന്നാണ് മക്കൾ പോലും പറയുന്നത് എന്നാണ് മേനക പറയുന്നത്. അങ്കിൾ വേറെ ആരുടെ കൂടെ അഭിനയിച്ചാലും ഞങ്ങൾക്ക് കാണാൻ ഇഷ്ടമല്ല എന്നും മക്കൾ പറയുന്നുണ്ട് എന്നാണ് മേനക പറയുന്നത്. അടുത്തിടെ ഒരു കടയിൽ പോയപ്പോൾ ഉണ്ടായ അനുഭവവും മേനക പങ്കുവെച്ചു.
“അടുത്തിടെ ഒരു കടയിൽ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന കടയുടമ എന്നോട് വന്നു സംസാരിക്കുകയുണ്ടായി. ഞാനൊരു കാര്യം ചോദിച്ചാൽ തെറ്റിദ്ധരിക്കുമോ എന്നായിരുന്നു ആദ്യം തന്നെ അയാൾ ചോദിച്ചത്. ഞങ്ങളുടെയൊക്കെ സ്കൂൾ കാലത്ത് ഞങ്ങൾ കുട്ടികൾ കരുതിയിരുന്നത് നിങ്ങളും ശങ്കറും തമ്മിൽ വിവാഹം ചെയ്യുമെന്നായിരുന്നു – ഇതായിരുന്നു കടക്കാരൻ പറഞ്ഞത്. ഇതുകേട്ട് ഞാനുറക്കെ ചിരിച്ചു എന്നാണ് മേനക പറയുന്നത്. എന്തായാലും ശങ്കർ മേനക ജോഡികൾ ഇപ്പോഴും പ്രേക്ഷകർക്കിടയിൽ ഹിറ്റ് ആണ് എന്നതിന് ഒരു തെളിവ് കൂടി ആയി മാറി ഈ സംഭവം എന്നാണ് പ്രേക്ഷകർ പറയുന്നത്.