മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മാളവിക മോഹനൻ. മലയാളം സിനിമയിലൂടെ ആയിരുന്നു താരം അരങ്ങേറിയത് എങ്കിലും പിന്നീട് തെലുങ്ക് സിനിമയിലേക്കും തമിഴ് സിനിമയിലേക്കും താരം ചേക്കേറുകയായിരുന്നു. ഇപ്പോൾ മലയാളം സിനിമയിലേക്ക് ക്രിസ്റ്റി എന്ന സിനിമയിലൂടെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് താരം. മാത്യു ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ തന്റെ മുംബൈ ജീവിതത്തെക്കുറിച്ച് തുറന്നു പറയുകയാണ് മാളവിക.
സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നുമാണ് താരം വരുന്നത്. ഇവരുടെ പിതാവ് ആണ് മോഹനൻ. ബോളിവുഡ് സിനിമകളിലാണ് ഇദ്ദേഹം വർക്ക് ചെയ്യുന്നത്. ചില സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനിൽ ഒക്കെ താൻ പോയിട്ടുണ്ട് എന്നാണ് മാളവിക പറയുന്നത്. പണ്ട് ചെറുപ്പത്തിൽ ഒരു സിനിമ ഷൂട്ടിംഗ് കാണുവാൻ പോയതും പിന്നെ അവിടെ നിന്നും അമീർഖാനിൽ നിന്നും ഉണ്ടായ ഒരു അനുഭവമാണ് താരം ഇപ്പോൾ പങ്കുവെക്കുന്നത്.
“ഞാൻ കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു അത്. സിനിമയുടെ ഷൂട്ടിംഗ് കാണുവാൻ വേണ്ടി ഞങ്ങൾ അച്ഛനോടൊപ്പം പോയി. ആമിർഖാൻ ആണ് ഈ സിനിമയിലെ നായകൻ. ആ സിനിമയിൽ ചെറിയ ഒരു ഷോട്ടിൽ ഞാനും കൂട്ടുകാരികളും അഭിനയിച്ചിരുന്നു. ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ ആയിരുന്നു അപ്രതീക്ഷിതമായി ആമിർഖാൻ എന്നോട് ഒരു കാര്യം ചോദിച്ചത്” – മാളവിക പറയുന്നു.
നിങ്ങൾക്ക് ഭാവിയിൽ ആരാവണമെന്നാണ് ആഗ്രഹം എന്നായിരുന്നു ആമിർഖാൻ ചോദിച്ചത്. എന്ത് കരിയർ എടുക്കണം എന്നതിനെക്കുറിച്ച് ഒരു കൺഫ്യൂഷനിൽ ആയിരുന്നു ആ സമയത്ത്. അപ്പോഴാണ് ആമിർഖാൻ നിങ്ങൾ ഒരു നടിയായി മാറും എന്ന് പറഞ്ഞത്. അന്ന് താരത്തിന് ഒട്ടും അത് വിശ്വസിക്കാൻ സാധിച്ചില്ല എങ്കിലും പിന്നീട് ആ പ്രവചനം സത്യമായി എന്നാണ് താരം തന്നെ പറയുന്നത്.