മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്ത പരമ്പരകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് നിരവധി ടെലിവിഷൻ പരിപാടികളിൽ താരം ചെറുതും വലുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നിരവധി ഷോർട്ട് ഫിലിമുകളിലും താരം അഭിനയിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സമയം കൊണ്ട് ധാരാളം ആരാധകരെയാണ് താരം സ്വന്തമാക്കിയത്.
അടുത്തിടെയായിരുന്നു നടിയുടെ വിവാഹം. ഗായകൻ വിജയ് മാധവിനെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇരുവരുടെയും ചിത്രങ്ങളും വിശേഷങ്ങളും എല്ലാം സമൂഹമാധ്യമങ്ങൾ ഇരുകൈയും നീട്ടിയായിരുന്നു സ്വീകരിച്ചത്. ഇവരുടെ വിവാഹ വീഡിയോ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ വലിയ രീതിയിൽ തരംഗമായി മാറിയിരുന്നു. നിരവധി ആളുകൾ ആയിരുന്നു ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ് ദമ്പതികൾ.
ദേവിക ഗർഭിണിയാണ് എന്ന വാർത്തയാണ് താര ദമ്പതികൾ സന്തോഷപൂർവ്വം അറിയിച്ചത്. യൂട്യൂബ് ചാനൽ വഴി ആയിരുന്നു ഇരുവരും ഈ സന്തോഷം വാർത്ത അറിയിച്ചത്. യൂട്യൂബ് ചാനലിൽ ഇവർ രണ്ടുപേരും വളരെ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ കുറെ നാളുകളായി ഇവർ ചാനലിൽ വീഡിയോ ഒന്നും ഇട്ടിരുന്നില്ല. ഇതിൻറെ കാരണം ഇതാണ് എന്ന് പങ്കുവെച്ചുകൊണ്ടാണ് ഇവർ ഈ വിശേഷവാർത്ത പറഞ്ഞത്. മനോഹരമായ ഒരു ഗാനം ആലപിച്ചു കൊണ്ടാണ് ഈ വിഷയം വിജയ് പങ്കുവെച്ചത്.
ഗർഭകാല വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കുന്നുണ്ട്. ഇനിയും അങ്ങോട്ടുള്ള വിശേഷങ്ങൾ എല്ലാം തന്നെ താരം പങ്കുവെക്കും എന്നാണ് പ്രതീക്ഷ. കഴിക്കുക, ചർദ്ദിക്കുക, കിടക്കുക – ഇതായിരുന്നു കഴിഞ്ഞ കുറെ നാളുകൾ ആയുള്ള ദേവികയുടെ ജീവിത രീതി. കുഞ്ഞു വരാൻ പോകുന്ന വിശേഷത്തിൽ കുറെ യാത്രകളും ഷോകളും മിസ്സായി എന്നാണ് ഇരുവരും പറയുന്നത്. മൂന്നുമാസം കഴിഞ്ഞിട്ട് മാത്രമേ ഈ വാർത്ത പുറത്തുവിടാവൂ എന്നു വീട്ടുകാർ കർശന നിർദേശം നൽകിയത് കൊണ്ട് മാത്രമാണ് വാർത്ത ആരാധകരെ അറിയിക്കുവാൻ ഇത്രയും താമസിച്ചത് എന്നാണ് ദേവിക പറയുന്നത്. സുഖമില്ലാത്തതുകൊണ്ട് മൊബൈലും സമൂഹമാധ്യമങ്ങളും ഒന്നും ഉപയോഗിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇത്രയും നാൾ ആക്റ്റീവ് അല്ലാതിരുന്നത് എന്നാണ് ദേവിക പറയുന്നത്.