മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷുക്കൂർ വക്കീൽ. എന്നാ താൻ കേസ് കൊട് എന്ന സിനിമയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ സിനിമയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും പ്രേക്ഷക പ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. നിരവധി പുരസ്കാരങ്ങളും ഈ വേഷം അവതരിപ്പിച്ചതിന് ഇദ്ദേഹത്തെ തേടിയെത്തി.
സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. പലപ്പോഴും നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇദ്ദേഹം അഭിപ്രായം പറയാറുണ്ട്. അതെല്ലാം തന്നെ ഇരുകയും നീട്ടിയാണ് എപ്പോഴും പ്രേക്ഷകർ സ്വീകരിക്കുന്നത്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു പോസ്റ്റ് ആണ് ശ്രദ്ധിക്കപ്പെടുന്നത്. കെഎസ്ആർടിസി സവാദ് വിഷയത്തിലാണ് ഇദ്ദേഹം പോസ്റ്റ് എഴുതിയിരിക്കുന്നത്. എന്നാൽ സവാദിന്റെ പേര് ഇദ്ദേഹം എവിടെയും പരാമർശിക്കുന്നില്ല.
“പബ്ലിക് ട്രാൻസ്പോർട്ട് യാത്ര ചെയ്യേണ്ടിവരുന്ന ഒട്ടുമിക്ക സ്ത്രീകൾക്കും ഒരിക്കലെങ്കിലും ഞരമ്പ് രോഗികളുടെ അസ്കിതയ്ക്ക് വിധേയ ആയിട്ടുണ്ടാവും. ഭൂരിപക്ഷം ആളുകളും പേടിച്ചും ഭയന്നും അമ്പരന്നു മൗനത്തിൽ പെട്ടു പോവുകയാണ്. ഇത്തരം ഞരമ്പന്മാരുടെ കൈവിരലുകൾ സ്പർശിച്ച ശരീര ഭാഗങ്ങൾ എത്ര തവണ സോപ്പുവെള്ളത്തിൽ കഴുകിയാലും അഴുക്ക് അവിടെ തന്നെ ബാക്കിയുണ്ടാകുന്ന ഫീൽ ആണ് മനസ്സിൽ ഉണ്ടാവുക എന്ന് അനുഭവം ഉള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്. അത്തരം അനുഭവങ്ങളിലൂടെ കടന്നുപോയവരോട് ഒന്ന് സംസാരിച്ചു നോക്കൂ. അവർ കടന്നുപോയ അനുഭവങ്ങൾ പറയുമ്പോൾ മുഖം വിരിഞ്ഞു മുറുകുന്നതും കണ്ണുകളിൽ തീ നിറയുന്നതും കാണാം” – ഷുക്കൂർ വക്കീൽ പറയുന്നു.
“ഇങ്ങനെ സ്ത്രീകളുടെ ജീവിതം മുഴുക്കെ ട്രോമ ഉണ്ടാക്കിയവരെ ജയിലിൽ നിന്നും പുറത്തു വരുമ്പോൾ മാലയിട്ടു സ്വീകരിക്കുന്ന മനുഷ്യർക്കിടയിൽ എങ്ങനെയാണ് ജീവിക്കാൻ സാധിക്കുന്നത്? ഭയാനകമാണ് നമ്മുടെ കേരളത്തിലെ അവസ്ഥ. ഒരു തരിമ്പ് പോലും ദയ കാണിക്കരുത് പെണ്ണുങ്ങളെ, ആൺഹുങ്കിന് മുന്നിൽ കീഴടങ്ങാൻ ഉള്ളതല്ല അഭിമാനം” – ഷുക്കൂർ വക്കീൽ പറയുന്നു.