സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് ഉള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരു ചിത്രമാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. പഴയ ഒരു വോളിബോൾ ടീമിൻറെ ചിത്രമാണ് ഇത്. നടുവിൽ ഇരിക്കുന്നത് ഈ ടീമിലെ പ്രധാന കളിക്കാരനും ആ ടീമിന്റെ മാനേജറും ആയിട്ടുള്ള വ്യക്തിയാണ്. പിൽക്കാലത്ത് അദ്ദേഹം മലയാളം സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവ നടന്മാരിൽ ഒരാളായി മാറുകയായിരുന്നു. ആരാണ് ഈ വ്യക്തി എന്ന് നിങ്ങൾക്ക് മനസ്സിലായോ?
നിങ്ങൾ ഊഹിച്ചത് പോലെ തന്നെ ഇന്നസെൻറ് ആണ് ആ വ്യക്തി. മലയാളികളെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹത്തിന്റെ വിയോഗ വാർത്ത വന്നത്. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. മലയാള സിനിമയിലെ താരങ്ങൾ ഒന്നടങ്കം ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തി. മോഹൻലാൽ ഉൾപ്പെടെയുള്ള സൂപ്പർതാരങ്ങൾ രാജസ്ഥാനിൽ നിന്നും ചാർട്ട് ഫ്ലൈറ്റ് വഴി എത്തിയായിരുന്നു ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചത്.
അതേസമയം ഇദ്ദേഹത്തിന്റെ വിയോഗം വലിയ രീതിയിലുള്ള വിടമാണ് മലയാളം സിനിമയിൽ ഉണ്ടാക്കിയിട്ടുള്ളത് എന്നാണ് പ്രേക്ഷകർ എല്ലാവരും പറയുന്നത്. ഇദ്ദേഹത്തിന്റെ വിടവ് ഇനി മറ്റൊരു താരത്തെക്കൊണ്ടും നികത്തുവാൻ സാധിക്കില്ല എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. എന്തായാലും ഇദ്ദേഹത്തിന്റെ വിടവ് മലയാള സിനിമയിൽ ഒരു കനത്ത നഷ്ടം തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് സിനിമ പ്രേമികൾ മാത്രമല്ല ഇദ്ദേഹത്തിൻറെ ആരാധകരും അഭ്യുദയകാംക്ഷികളും ഒരുപോലെ പറയുന്നത്.