ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ നാളെ ഈസ്റ്റർ ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പിലാണ്. സ്നേഹത്തിന്റെയും സഹനത്തിന്റെയും ഓർമ്മകൾ വിളിച്ചോതിക്കൊണ്ട് ആണ് ക്രിസ്തുവിൻറെ ഓർമ്മകൾ പുതുക്കിക്കൊണ്ട് ആളുകൾ നാളെ ഈസ്റ്റർ ആഘോഷിക്കുന്നത്. ഇതിനു മുന്നോടിയായി പെസഹാ വ്യാഴവും ദുഃഖവെള്ളിയും മലയാളികൾ അടക്കമുള്ള ക്രിസ്ത്യാനികൾ വലിയ രീതിയിൽ ആണ് ആചരിച്ചത്. പള്ളികളിലും വീടുകളിലും മറ്റുമായി ധാരാളം ക്രിസ്തീയ ആചാരങ്ങൾക്ക് ആയിരുന്നു മലയാളികൾ ഇത്തവണയും സാക്ഷ്യം വഹിച്ചത്. ഒരുപാട് ആളുകൾ ഇതുപോലെയുള്ള ആചാരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തതോടെ വലിയ രീതിയിലുള്ള വരവേൽപ്പ് ആണ് ഇതിന് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്.
ഇപ്പോൾ കുടുംബത്തിനൊപ്പം കാൽകഴുകൾ ശുശ്രൂഷ നടത്തിക്കൊണ്ട് എത്തുകയാണ് മലയാളത്തിലെ ഒരു പ്രമുഖ താരം. മലയാളത്തിലെ പ്രശസ്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം. ധാരാളം ആരാധകർ ആണ് ഇദ്ദേഹത്തിന് ഉള്ളത്. പക്ഷേ എത്രയൊക്കെ വലിയ താരമായാലും സ്വന്തം സംസ്കാരത്തെയും വിശ്വാസത്തെയും മുറുകെ പിടിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം എന്നാണ് ഇപ്പോൾ പ്രേക്ഷകർ എല്ലാവരും പറയുന്നത്. ക്രിസ്ത്യാനികൾ മാത്രമല്ല മറ്റു മതങ്ങളിലെ വിശ്വാസികൾ എല്ലാവരും തന്നെ ഇദ്ദേഹത്തിന്റെ ഡെഡിക്കേഷൻ കാണണം എന്നാണ് പ്രേക്ഷകർ പറയുന്നത്.
പെസഹാ വ്യാഴ ദിനത്തിലാണ് ഇദ്ദേഹം കാൽകഴുകൾ ശുശ്രൂഷ നടത്തിയത്. നടൻ സിജോയ് വർഗീസ് ആണ് ഇപ്പോൾ ഇത് നടത്തിയിരിക്കുന്നത്. പൊതുവേ പെസഹാ വ്യാഴ ദിനത്തിൽ പള്ളികളിൽ ആണ് ഈ ശുശ്രൂഷ നടന്നു പോകുന്നത്. എന്നാൽ പതിവിന് വിപരീതമായി ഇദ്ദേഹം വീട്ടിൽ ആയിരുന്നു ഈ ശുശ്രൂഷ നടത്തിയത്.
അതേസമയം പള്ളികളിൽ നടത്തുന്നത് പോലെ തന്നെ വീടുകളിലും ഇതുപോലെയുള്ള ശുശ്രൂഷകൾ നടത്തിയാൽ വീട്ടുകാർ തമ്മിലുള്ള ബന്ധം ദൃഢമാകും എന്നും വീട്ടിൽ സ്നേഹവും ഐശ്വര്യവും അലതല്ലും എന്നുമാണ് ഇപ്പോൾ ഒരു വിഭാഗം പ്രേക്ഷകർ പറയുന്നത്. യേശുവിൻറെ പ്രബോധനമാണ് എല്ലാവരും ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് എന്നുമാണ് മറ്റൊരു വിഭാഗം വിശ്വാസികൾ പറയുന്നത്.