ഈ വിഷുകാലത്ത് 3 സിനിമകളാണ് മലയാളത്തിൽ റിലീസ് ചെയ്യുന്നത്. വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ് എന്നിങ്ങനെ മൂന്ന് സിനിമകൾ ആണ് റിലീസ് ചെയ്തത്. ഇതിൽ കളക്ഷനിൽ മുന്നിട്ടുനിൽക്കുന്നത് ആവേശമാണ് എങ്കിലും ഏറ്റവും കൂടുതൽ കുടുംബപ്രേക്ഷകരുടെ പിന്തുണ ലഭിക്കുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയ്ക്കാണ്.
ധ്യാൻ ശ്രീനിവാസൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. പ്രണവ് മോഹൻലാൽ ആണ് സിനിമയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എന്നാൽ സിനിമയുടെ പ്രമോഷൻ പരിപാടികളിൽ ഒന്നുംതന്നെ പ്രണവ് പങ്കെടുത്തിരുന്നില്ല.
ഇപ്പോൾ സിനിമ ഹിറ്റായി പ്രദർശനം തുടർന്നുകൊണ്ടിരിക്കുമ്പോൾ പ്രണവ് എവിടെയാണ് എന്നറിയുമോ? താരം ഇപ്പോൾ ഊട്ടിയിലാണ് ഉള്ളത്. അവധി ആഘോഷിക്കുവാൻ വേണ്ടിയാണ് താരം ഇവിടെ എത്തിയിരിക്കുന്നത്. താരത്തെ മലയാളികൾ കണ്ടുപിടിക്കുകയും ചെയ്തു. മലയാളികൾക്ക് ഒപ്പം താരം ഫോട്ടോ എടുക്കുകയും സംസാരിക്കുകയും ചെയ്യുന്ന വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.
അടുത്തിടെ സിനിമ കണ്ട് ഇറങ്ങിവരുന്ന സുചിത്ര മോഹൻലാൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മകൻ ഊട്ടിയിലാണ് എന്ന കാര്യം പറഞ്ഞിരുന്നു. സോളമൻ ഡാനിയൽ എന്ന സംഘത്തിനൊപ്പം ബൈക്കിൽ കറങ്ങുകയാണ് പ്രണവ് മോഹൻലാൽ. ഇതിനിടയിലാണ് താരത്തെ ചിലർ അപ്രതീക്ഷിതമായി കണ്ടത്. അതേസമയം പതിവുപോലെ താരം എന്തൊരു സിമ്പിൾ ആണ് എന്ന് തരത്തിലുള്ള കമന്റുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.