മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ബാല. തമിഴ് സിനിമകളിലൂടെ ആണ് താരം അരങ്ങേറുന്നത്. പിന്നീട് മലയാളത്തിലും ധാരാളം കഥാപാത്രങ്ങളെ അദ്ദേഹം അവതരിപ്പിച്ചു. നായകനായും സഹനടൻ ആയും വില്ലനായും ഇദ്ദേഹം സ്ക്രീനിൽ തിളങ്ങി. മലയാളത്തിൽ നിന്നുമാണ് ഇദ്ദേഹത്തിന് ഏറ്റവും മികച്ച റോളുകൾ ലഭിച്ചത് എന്ന് പറഞ്ഞാൽ അതിശയോക്തി ഉണ്ടാവില്ല.
അതേസമയം അടുത്തിടെ ആയിരുന്നു ഇദ്ദേഹത്തിന്റെ വിവാഹം കഴിഞ്ഞത്. ഇദ്ദേഹത്തിൻറെ രണ്ടാം വിവാഹം ആയിരുന്നു ഇത്. എലിസബത്ത് എന്ന പെൺകുട്ടിയെ ആയിരുന്നു താരം വിവാഹം ചെയ്തത്. ഇപ്പോൾ ബാലയുടെ ഒരു ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. വളരെ മെലിഞ്ഞു ക്ഷീണിതൻ ആയിട്ടാണ് താരം ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. ദാമ്പത്യ ബന്ധത്തിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് എന്നും അതാണ് ബാലയുടെ ആരോഗ്യത്തെ ബാധിച്ചത് എന്നുമാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്.
എന്നാൽ ഇതിനെതിരെ ഇപ്പോൾ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ബാല. സത്യത്തിൽ ഈ ചിത്രം കുറച്ചു പഴയതാണ്. ഇപ്പോൾ അഭിനയരംഗത്ത് നിന്നും ചെറിയ ഒരു ഇടവേള എടുത്തു താരം മേക്കോവറിൽ ശ്രദ്ധിക്കുകയാണ്. ബാല പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ് – “മമ്മൂക്കയും പൃഥ്വിരാജും ഒക്കെ തടി കുറച്ചാൽ അത് കഥാപാത്രത്തിന് വേണ്ടി. എന്നാൽ ഞാൻ ചെയ്താൽ ഞാൻ ഷുഗർ രോഗി. ഇതെന്ത് ന്യായം?” – ബാല ചോദിക്കുന്നു.
ഓരോ കഥാപാത്രത്തിനും അനുസൃതമായ ലുക്ക് ഉണ്ട് എന്നും അതനുസരിച്ച് നമ്മൾ ഓരോന്ന് ചെയ്യണം എന്നുമാണ് ബാല പറയുന്നത്. ഒരിക്കൽപോലും ട്രാൻസ്പ്ലാൻറ് ചെയ്യാതെയാണ് ഇത്രയും മുടി വളർന്നത് എന്നും താരം കൂട്ടിച്ചേർത്തു. ഓരോ കഥാപാത്രങ്ങൾക്ക് വേണ്ടിയാണ് പല ലുക്കിൽ എത്തുന്നത് എന്നാണ് ബാല പറയുന്നത്. ഒരു ഐടി എഞ്ചിനീയർ ആയിരുന്നു ഇദ്ദേഹം. തമിഴ്നാട് സ്റ്റേറ്റിൽ തന്നെ നമ്പർ വൺ മാർക്ക് വാങ്ങുകയും ചെയ്തിട്ടുണ്ട്. പക്ഷേ ബാലയുടെ അച്ഛൻ ആയിരുന്നു ബാലാ ഒരു മികച്ച നടൻ ആകും എന്ന് പറഞ്ഞത്. ഒരച്ഛനും പറയാത്ത വാക്കുകൾ ആണ് അദ്ദേഹം പറഞ്ഞത് എന്നും പുതിയ സിനിമയിൽ തൻറെ മാക്സിമം ചെയ്തിട്ടുണ്ട് എന്നുമാണ് ബാലാ പറയുന്നത്.