മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജയകൃഷ്ണൻ. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി ഇദ്ദേഹം മലയാള സിനിമയിൽ വളരെ സജീവമാണ്. ഈ കാലമത്രയും തന്നെ ഇദ്ദേഹത്തെ ഒരേ ലുക്കിൽ മാത്രമാണ് മലയാളികൾ കണ്ടിട്ടുള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഒരിക്കലും വയസ്സ് തോന്നിക്കാത്ത നടന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം.
ഇപ്പോൾ ഇദ്ദേഹത്തിന് 49 വയസ്സ് ആണ് പ്രായം എന്നാണ് വിക്കിപീഡിയ പറയുന്നത്. പണ്ട് കാലത്ത് ഇദ്ദേഹം ഒരുപാട് സിനിമകളിൽ നായകനായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് ഒരുകാലത്ത് സീരിയൽ മേഖലയിലും ഇദ്ദേഹം വളരെ സജീവമായിരുന്നു എങ്കിലും പിന്നീട് വന്ന സിനിമകളിൽ ഇദ്ദേഹത്തെ അധികം കണ്ടിരുന്നില്ല എന്നതാണ് സത്യം. ഇപ്പോൾ 49 വയസ്സിൽ മറ്റൊരു വിശേഷവാർത്ത കൂടി അറിയിച്ചുകൊണ്ട് എത്തുകയാണ് ജയകൃഷ്ണൻ.
അനീഷ് വാസുദേവൻ സംവിധാനം ചെയ്യുന്ന സിനിമയിലാണ് ഇദ്ദേഹം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. കൃഷ്ണ കൃപാസാഗരം എന്നാണ് സിനിമയുടെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിങ്ങ് കമാൻഡർ ദേവി ദാസ് ആണ് സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ആതിര മുരളി എന്ന പുതുമുഖ നടിയാണ് ഈ സിനിമയിൽ നായികയായി എത്തുന്നത്.
അതേസമയം ഒരു എയർഫോഴ്സ് ഉദ്യോഗസ്ഥൻ ആയിട്ടാണ് ജയകൃഷ്ണൻ ഈ സിനിമയിൽ വേഷമിടുന്നത്. എയർഫോഴ്സ് ഉദ്യോഗസ്ഥന്റെ ജീവിതവും അദ്ദേഹത്തിൻറെ വീടിനോട് ചേർന്നുള്ള സ്നേഹവും ഉത്തരവാദിത്വവും എല്ലാം ആണ് സിനിമയുടെ ഇതിവൃത്തം. കലാഭവൻ നവാസ്, ശ്രീനിവാസൻ, മനു മാർട്ടിൻ, ശൈലജ കൊട്ടാരക്കര, ഐശ്വര്യ സഞ്ജയ് എന്നിവരാണ് സിനിമയിലെ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.