മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് മോഹൻലാൽ. മലയാളം സിനിമയിലെ രാജാവ് ആരാണ് എന്ന് ചോദിച്ചാൽ അപ്പൂപ്പന്മാർ മുതൽ കൊച്ചുകുട്ടികൾ വരെ മോഹൻലാൽ എന്ന ഉത്തരമായിരിക്കും പറയുക. കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി അദ്ദേഹം മലയാള സിനിമയിലെ കിരീടം വെക്കാത്ത രാജാവ് ആണ്. മോഹൻലാൽ എന്ന ബ്രാൻഡ് ഉണ്ടെങ്കിൽ മാത്രം തിയേറ്ററുകളിൽ ആളുകൾ നിറയുന്ന കാഴ്ചയാണ് നമ്മൾ കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി കണ്ടുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിൻറെ പേര് കേട്ടാൽ തന്നെ മലയാളികൾ അഭിമാനംകൊണ്ടു എഴുന്നേറ്റു നിൽക്കും.
തിയേറ്ററിൽ ഈ വർഷത്തെ ആദ്യത്തെ ബ്ലോക്ക് ബസ്റ്റർ സിനിമ ആയി മാറിയിരിക്കുകയാണ് ഹൃദയം. മൂന്നാം തരംഗം തുടങ്ങുന്നതിന് തൊട്ടുമുൻപ് ആണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചത്. സിനിമയുടെ റിലീസ് മാറ്റിവെക്കും എന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാൽ അതുണ്ടായില്ല എന്ന് മാത്രമല്ല സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തു. വളരെ മികച്ച അഭിപ്രായം ആയിരുന്നു ചിത്രം സ്വന്തമാക്കിയത്. ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് ഹൃദയം.
ഇപ്പോൾ മോഹൻലാൽ വീണ്ടും ഒരു ബ്ലോഗ് എഴുതി ഇരിക്കുകയാണ്. അദ്ദേഹം എപ്പോഴെല്ലാം ബ്ലോഗ് എഴുതിയാലും മലയാളികൾ അതെല്ലാം ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോൾ ഒരു അഭ്യർത്ഥനയും ആയിട്ടാണ് മോഹൻലാൽ എത്തിയിരിക്കുന്നത്. എന്താണ് അദ്ദേഹത്തിൻറെ അഭ്യർത്ഥന എന്ന് അറിയുമോ? കേരളത്തിലെ ഒട്ടുമിക്ക ജില്ലകളും ഇപ്പോൾ സി കാറ്റഗറിയിലാണ്. പതിയെ പതിയെ നമ്മൾ നോർമൽ ലൈഫിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. പുറത്തുപോയി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ സാധിക്കുന്നത് എല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ വലിയ സ്വാതന്ത്ര്യം തന്നെയാണ്.
ഹൃദയം ഉൾപ്പെടെ നിരവധി സിനിമകളാണ് തിയറ്ററുകളിൽ കളിക്കുന്നത്. അതെല്ലാം പരമാവധി തിയേറ്ററിൽ തന്നെ പോയി കണ്ടിരുന്നു വിജയിപ്പിക്കണം. ഇതാണ് മോഹൻലാൽ മുന്നോട്ടുവെക്കുന്ന അഭ്യർത്ഥന. എന്തായാലും ഞങ്ങൾ അത് സാധിച്ചു തരും എന്നാണ് മലയാളികൾ ഇപ്പോൾ പറയുന്നത്. മഹാമാരികൾ ഇടയിലും നമ്മുടെ വിനോദത്തിന് ഒരു കുറവും തട്ടാതിരിക്കാൻ വേണ്ടിയാണ് ഹൃദയം തിയേറ്ററിൽ തന്നെ റിലീസ് ചെയ്തത്. അപ്പോൾ അവരോട് പ്രേക്ഷകൻ എന്ന നിലയിൽ നമുക്ക് ചില കടമകളുണ്ട്. ഹൃദയം എന്ന സിനിമ നിങ്ങൾ ഇതുവരെ കണ്ടിട്ടില്ല എങ്കിൽ തീർച്ചയായും തിയേറ്ററിൽ പോയി കാണണം. കാരണം അത് നിങ്ങളുടെ ബാധ്യതയാണ്. ഇല്ലെങ്കിൽ നിങ്ങൾക്ക് ഒരിക്കലും നിങ്ങളെ ഒരു സിനിമാപ്രേമി എന്ന് വിളിക്കാൻ സാധിക്കില്ല.