മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സിന്ധു കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ ഭാര്യ ആണ് ഇവർ. നാല് പെൺമക്കളാണ് ഇവർക്ക് ഉള്ളത്. ഇപ്പോൾ ഇവർ എല്ലാവരും ചേർന്ന് ഒരു യൂറോപ്യൻ യാത്ര പോയിരിക്കുകയാണ്. യാത്രയുടെ ചിത്രങ്ങളും വീഡിയോകളും എല്ലാം തന്നെ സിന്ധു കൃഷ്ണയും മക്കളും പങ്കുവയ്ക്കാറുണ്ട്.
സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് ഇവർക്ക്. ഇതിലൂടെ യാത്രാ വിശേഷങ്ങളെല്ലാം ഇവർ പറയുകയാണ്. യാത്രയിൽ അധികം സാധനങ്ങൾ ഒന്നും വാങ്ങിയിട്ടില്ല എന്നും നാട്ടിൽ കിട്ടാത്ത ചില സാധനങ്ങൾ മാത്രമാണ് വാങ്ങിയത് എന്നുമാണ് സിന്ധു പറയുന്നത്. അതേസമയം പെട്ടെന്ന് വീട്ടിൽ എത്തിയിരുന്നുവെങ്കിൽ എന്ന് ഇടയ്ക്കിടെ തോന്നാറുണ്ട് ഇന്നും ഷൂസ് ഇട്ടു നടക്കുന്നതുകൊണ്ട് വേദന സഹിച്ചാണ് നടക്കുന്നത് എന്നുമാണ് സിന്ധു പറയുന്നത്. ഈ സമയം ഇത്തവണ ഡാൻസ് കളിക്കുവാൻ പ്രാക്ടീസ് ചെയ്യാൻ പറ്റിയിട്ടില്ല എന്നാണ് താരം പറയുന്നത്.
ഇതുകൂടാതെ യാത്രകളിൽ ഏറ്റവും ബാഗ് വാങ്ങി കൂട്ടുന്നത് ഓസി ആണ് എന്നാണ് സിന്ധു കൃഷ്ണ പറയുന്നത്. ദിയ കൃഷ്ണയുടെ വിളിപ്പേരാണ് ഓസി എന്നത്. ഇത്തവണ സഞ്ചി പോലത്തെ ഒരു ബാഗ് എടുത്തിട്ടാണ് അവൾ വന്നത് എന്നാണ് സിന്ധു പറയുന്നത്. മോഡേൺ ഡ്രസ്സ് ഒക്കെ ഇട്ട് പുറത്തിറങ്ങിയാൽ പിള്ളേർ എന്നെ നോക്കി ചിരിക്കും എന്നാണ് സിന്ധു പറയുന്നത്. ഇടയ്ക്ക് ചുരിദാർ ഒക്കെ ഇട്ടാണ് താരം പുറത്തിറങ്ങാറുള്ളത്. ഇത്രയും ദിവസം ധരിക്കാനുള്ള മോഡേൺ ഡ്രസ്സ് തൻറെ കയ്യിൽ ഇല്ല എന്നാണ് സിന്ദു പറയുന്നത്.
അതേ സമയം മോഡേൺ ഡ്രസ്സ് ഇട്ടു പുറത്തിറങ്ങുമ്പോൾ മക്കൾ കളിയാക്കുന്നത് എന്തിനാണ് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. മോഡേൺ ഡ്രസ്സ് എന്നുപറയുമ്പോൾ അത് യുവതി മാർക്ക് മാത്രം ധരിക്കുവാൻ ഉള്ളത് അല്ല എന്നും ഇത്രയും പക്വതയുള്ള മക്കൾക്ക് ഈ കാര്യം മനസ്സിലാക്കുവാൻ ഉള്ള പക്വത ഇല്ലേ എന്നുമാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്. നാട്ടിലൊക്കെ ആണെങ്കിൽ കളിയാക്കുന്നതിൽ ചെറിയ ഒരു അർത്ഥമെങ്കിലും ഉണ്ടാകും എന്നും എന്നാൽ യൂറോപ്പിൽ പോയാലും ഇതുതന്നെയാണോ അവസ്ഥ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്.