മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് എംജി ശ്രീകുമാർ. ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി ടെലിവിഷൻ പരിപാടികളിലും ഇദ്ദേഹം ഇപ്പോൾ സജീവമായി പങ്കെടുക്കുന്നുണ്ട്. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കഴിഞ്ഞ കുറെ പതിറ്റാണ്ടുകളായി സ്വന്തമാക്കിയത്. ഇദ്ദേഹത്തിൻറെ വാർത്തകൾക്ക് എല്ലാം തന്നെ മാധ്യമങ്ങൾ വലിയ പ്രാധാന്യമാണ് എപ്പോഴും നൽകി വരുന്നത്.
അതേസമയം ഇദ്ദേഹം ഇപ്പോൾ അമേരിക്കയിൽ നിന്നും തിരിച്ചു വന്നിരിക്കുകയാണ്. ഇദ്ദേഹവും ഭാര്യയും മൂകാംബിക സന്ദർശനം നടത്തിയിരുന്നു. അതിന്റെ ചിത്രങ്ങൾ ആണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ഭാര്യ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ലേഖ എന്നാണ് ഇദ്ദേഹത്തിൻറെ ഭാര്യയുടെ പേര്. വർഷങ്ങളായി ഇരുവരും ലിവിങ് ടുഗെതർ ബന്ധത്തിൽ ആയിരുന്നു. അടുത്തിടെ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹം ചെയ്തത്.
ഇപ്പോൾ മൂകാംബികയിൽ നിന്നും അപ്രതീക്ഷിതമായി ഒരു താരത്തെ കണ്ടുമുട്ടിയിരിക്കുകയാണ് ഇവർ. ആരെയാണ് ഇരുവരും അമ്പലത്തിൽ വച്ച് കണ്ടുമുട്ടിയത് എന്നറിയുമോ? മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആയിട്ടുള്ള രമ്യ നമ്പീശനെ ആണ് ഇവർ മൂകാംബികയിൽ നിന്നും കണ്ടുമുട്ടിയത്. രമ്യയുടെ ഒപ്പം ഉള്ള ചിത്രങ്ങളും ഇരുവരും പങ്കുവെച്ചിട്ടുണ്ട്. നിരവധി ആളുകൾ ആണ് ഇപ്പോൾ ഇവർക്ക് ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
ലേഖ ആണ് ഈ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹം മാധ്യമങ്ങളിൽ പങ്കുവെച്ചത്. വളരെ യാദൃശ്ചികമായിട്ടാണ് രമ്യ നമ്പീശനെ മൂകാംബികയിൽ വച്ചു കണ്ടുമുട്ടിയത്. ഇതിനോടകം ചിത്രം സമൂഹം മാധ്യമങ്ങളിൽ തരംഗമായി മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഇതിനോടൊപ്പം ചിത്രം ലൈക് ചെയ്തത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് വന്നത്.