മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അക്ഷയ് കുമാർ. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. അദ്ദേഹത്തിൻറെ ഭാര്യ ആണ് ട്വിങ്കിൽ ഖന്ന. തൻറെ ജീവിതവിജയത്തിന് ഏറ്റവും കൂടുതൽ കാരണക്കാരിൽ ഒരാളായിട്ടുള്ള വ്യക്തികളിലൊരാളാണ് ഭാര്യ എന്ന് അക്ഷയ്കുമാർ മുൻപ് പലതവണ തുടർന്ന് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 20 വർഷമായി ഇവർ വിവാഹിതരാണ്. ഇവരുടെ വിവാഹ ജീവിതം പലർക്കും ഒരു മാതൃകയാണ് എന്നാണ് പലരും പറയാറുള്ളത്.
ബോളിവുഡിലെ മുൻനിര സിനിമ നടിമാരിൽ ഒരാൾ കൂടിയാണ് ട്വിങ്കിൾ ഖന്ന. എന്നാൽ വിവാഹ ജീവിതം ഉപേക്ഷിച്ചു ഇപ്പോൾ നല്ല സ്ത്രീകളെപ്പോലെ കുടുംബവും അടുക്കളയും നോക്കി നടക്കുകയാണ് താരം. സമൂഹമാധ്യമങ്ങളും വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.
അതേസമയം അക്ഷയ് കുമാറും ട്വിങ്കിൾ ഖന്നയും വളരെ വ്യത്യസ്തമായ ചുറ്റുപാടുകളിൽ നിന്നും വരുന്നവരാണ്. എന്നിട്ടും എങ്ങനെയാണ് അവർ ഇത്രയും കാലം ഒന്നിച്ചു താമസിച്ചത്? അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവിതരഹസ്യം ഇവർ വെളിപ്പെടുത്തിയത്. ഡൽഹിയിലാണ് അക്ഷയ് കുമാർ ജനിച്ചുവളർന്നത്. വളരെ കഷ്ടപ്പെട്ടാണ് സിനിമാമേഖലയിൽ ഇദ്ദേഹം എത്തിയത്. പടി പടി ആയിട്ടാണ് ഇദ്ദേഹം സിനിമയിൽ ഉയർന്നുവന്നത്.
അതേസമയം ബോളിവുഡിലെ സൂപ്പർ താരങ്ങളിൽ ഒരാൾ ആയിട്ടുള്ള രാജേഷ് ഖന്ന, ഡിംപിൾ കപാഡിയ എന്നിവരാണ് ട്വിങ്കിൾ ഖന്നയുടെ മാതാപിതാക്കൾ. മുംബൈയിൽ ആണ് ഇവർ ജനിച്ചുവളർന്നത്. എങ്ങനെയാണ് മുംബൈയിലെ വലിയവീട്ടിൽ ജനിച്ചുവളർന്ന ഒരു താരം അക്ഷയ് കുമാറിൻ്റേ ജീവിതരീതിയുമായി പൊരുത്തപ്പെട്ടത് എന്ന് അറിയുമോ? ഇതിനെക്കുറിച്ച് അക്ഷയ് കുമാർ പറയുന്നത് ഇങ്ങനെയാണ് – “അത് വളരെ വിചിത്രമാണ്. എനിക്ക് അതിനെക്കുറിച്ച് വലിയ ധാരണ ഇല്ല. അവൾ ഒരു രീതിയിൽ ചിന്തിക്കുമ്പോൾ ഞാൻ മറ്റൊരു രീതിയിൽ ചിന്തിക്കുന്നു. രണ്ടുപേരും വിപരീത ദിശയിലാണ് പലപ്പോഴും ചിന്തിക്കുന്നത്. പല കാര്യങ്ങളിലും അവൾ എനിക്കൊരു നിർദ്ദേശം തരും. അവൾ എഴുതിയ കോളം വായിക്കാൻ പറഞ്ഞാൽ ഞാൻ അത് വായിക്കും. അഭിപ്രായം ചോദിച്ചാൽ നല്ലതാണെന്ന് ഞാൻ പറയും. ചോദിച്ചില്ലെങ്കിൽ ഞാൻ അഭിപ്രായം പറയാറില്ല. അവരവരുടെ വ്യക്തിപരമായ കാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. അതാണ് സത്യം” – അക്ഷയ് കുമാർ പറയുന്നു.