മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് പ്രഭാസ്. തെലുങ്ക് സിനിമയിലൂടെ ആണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ബാഹുബലി എന്ന ഒരൊറ്റ സിനിമ മതി ഇദ്ദേഹത്തെ ഓർക്കാൻ. എന്നാൽ ഇദ്ദേഹത്തെ ഓർക്കാൻ ബാഹുബലി എന്ന ഒരൊറ്റ സിനിമ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഗതികേടിലേക്ക് ആണ് ഇപ്പോൾ കാര്യങ്ങൾ പോയിക്കൊണ്ടിരിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിനു ശേഷം ഇദ്ദേഹത്തിന് ലഭിച്ച താരമൂല്യം മുതലെടുത്തുകൊണ്ട് നിരവധി ചവർ പടങ്ങൾ ആണ് ഇതിനോടകം റിലീസ് ആയത്. നിരവധി ചവർ പടങ്ങൾ അനിയറയിൽ ഒരുങ്ങുന്നുമുണ്ട്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സ്ഥലം എന്ന സിനിമ ഒഴികെ മറ്റെല്ലാ സിനിമകളും ആരാധകർക്ക് പോലും പ്രതീക്ഷയില്ലാത്തതാണ്.
അതേ സമയം ഇദ്ദേഹത്തിന് ഒരുപാട് പ്രായമായി എങ്കിലും ഇതുവരെ ഇദ്ദേഹം വിവാഹം ചെയ്തിട്ടില്ല. ഇദ്ദേഹവും അനുഷ്കയും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ ബാഹുബലിക്ക് മുൻപ് തന്നെ വന്നിരുന്നു. ഇരുവരെയും ഒരുമിച്ചു കാണുവാൻ ആണ് പ്രേക്ഷകർ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ ഇരുവരും ഈ വിഷയത്തിൽ ഇതുവരെ പ്രഖ്യാപനം ഒന്നും നടത്തിയിരുന്നില്ല. എന്നാൽ ഇപ്പോൾ ആരാധകരെ ത്രസിപ്പിക്കുന്ന ഒരു വാർത്തയാണ് പുറത്തുവരുന്നത്.
ഇരുവരെയും യഥാർത്ഥ ജീവിതത്തിലും ഒരുമിച്ചു കാണാൻ സാധിക്കും എന്നാണ് ഇപ്പോൾ ആരാധകർ പ്രതീക്ഷിക്കുന്നത്. അനുഷ്കയുടെ അമ്മ പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. എൻറെ മകൾക്ക് പ്രഭാസിനെ പോലെ ഒരാളെ കിട്ടണമെന്ന് ആഗ്രഹമുണ്ട് എന്നാണ് അനുഷ്കയുടെ അമ്മ പറഞ്ഞിരിക്കുന്നത്. ഇത് എന്തെങ്കിലും അർത്ഥം വെച്ച് പറഞ്ഞതാണോ അല്ലെങ്കിൽ ചുമ്മാ അടിച്ചു വിട്ടത് ആണോ എന്ന ചർച്ചയിലാണ് ഇപ്പോൾ മലയാളികൾ എല്ലാവരും തന്നെ.
“അവർ രണ്ടുപേരും വലിയ താരങ്ങളാണ്. ഒരുമിച്ച് ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അനുഷ്കയ്ക്ക് അദ്ദേഹത്തെപ്പോലെ ഒരു മിസ്റ്റർ പെർഫെക്റ്റ് ഭർത്താവിനെ ലഭിക്കുന്നത് എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. പക്ഷേ അവർ രണ്ടുപേരും നല്ല സുഹൃത്തുക്കൾ മാത്രമാണ്. അതുകൊണ്ട് ദയവ് ചെയ്ത് അവരുടെ വിവാഹത്തെ പറ്റി ഗോസിപ്പുകൾ പ്രചരിപ്പിക്കരുത്” – അനുഷ്കയുടെ അമ്മ പറയുന്നു.