ഒരുകാലത്ത് മലയാള സീരിയൽ മേഖലയിൽ വളരെ സജീവമായിരുന്ന നടനായിരുന്നു ശരൺ. ഏറെക്കാലം ഇദ്ദേഹം ഇൻഡസ്ട്രിയിൽ ഉണ്ടായിരുന്നു. പിന്നീട് ഇദ്ദേഹം ഒരു ഇടവേള എടുക്കുകയായിരുന്നു. ഇപ്പോൾ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ഇദ്ദേഹം സീരിയൽ മേഖലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലൂടെ ആണ് ഇദ്ദേഹം തിരിച്ചെത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു സങ്കടം അറിയിച്ചുകൊണ്ട് എത്തുകയാണ് ശരൺ.
സീരിയൽ അതിൻറെ അവസാന എപ്പിസോഡിലേക്ക് കടക്കുകയാണ്. എസിപി കൃഷ്ണപ്രസാദ് എന്ന കഥാപാത്രത്തെ ആയിരുന്നു ഇദ്ദേഹം ഈ പരമ്പരയിൽ അവതരിപ്പിച്ചത്. ഏകദേശം രണ്ടുവർഷം ഈ കഥാപാത്രം ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു എന്നും വിട്ടുപോകുന്ന സങ്കടം ഉണ്ട് എന്നുമാണ് ശരൺ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞിരിക്കുന്നത്. രണ്ടര വർഷക്കാലത്തെ സി കേരളത്തിലെ ഒരുമിച്ചുള്ള യാത്രയ്ക്ക് അവസാനമായി എന്നും പ്രേക്ഷകർ നെഞ്ചോട് ചേർത്ത് പരമ്പര 823 എപ്പിസോഡുകൾക്ക് ശേഷം ഒരിക്കലും മറക്കാത്ത ഓർമ്മകളായി മനസ്സിൽ ഉണ്ടാവുമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ഈ പരമ്പരയിൽ ഇദ്ദേഹത്തിന്റെ ജോഡിയായി വന്നത് വൈഷ്ണവി സായികുമാർ ആയിരുന്നു. നായകനായി എത്തിയത് സജേഷ് ആയിരുന്നു. ഇവർ എല്ലാവരും തന്നെ സമൂഹമാധ്യമങ്ങളിൽ പരമ്പര അവസാനിക്കുന്നതിനുള്ള അവരുടെ സങ്കടം പങ്കുവെച്ചിട്ടുണ്ട്. ആദി എന്ന കഥാപാത്രത്തെ ആയിരുന്നു സജേഷ് പരമ്പരയിൽ അവതരിപ്പിച്ചത്. ഈ കഥാപാത്രത്തെ കൈ നീട്ടി സ്വീകരിച്ച എല്ലാവർക്കും നന്ദി എന്നാണ് സജേഷ് പറയുന്നത്.
അതേസമയം സായികുമാറിന്റെ മകൾ വൈഷ്ണവി അഭിനയിക്കുന്ന പരമ്പര എന്ന തരത്തിലാണ് കൈയ്യെത്തും ദൂരത്ത് എന്ന പരമ്പര ആദ്യം ശ്രദ്ധിക്കപ്പെട്ടത്. സമൂഹമാധ്യമങ്ങളിലും കുടുംബ പ്രേക്ഷകർക്കിടയിലും സീരിയൽ ഒരുപോലെ തരംഗമായി മാറുകയായിരുന്നു.