Film News

മൈക്കിൾ അഞ്ഞൂറ്റിക്കാരൻ – മലയാള സിനിമയുടെ വീറ്റോ കോർളിയോണി, ഒറ്റവാക്കിൽ പറഞ്ഞാൽ അതാണ് ഭീഷ്മപർവ്വം! സിനിമയുടെ കംപ്ലീറ്റ് റിവ്യൂ വായിക്കാം

അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് ഭീഷ്മപർവ്വം. ഇന്ന് ആയിരുന്നു സിനിമയുടെ റിലീസ്. ഗംഭീര വരവേൽപ്പാണ് സിനിമയ്ക്ക് തിയേറ്ററുകളിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ആദ്യ ഷോ കഴിഞ്ഞത് മുതൽ വളരെ മികച്ച റസ്പോൺസ് ആണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്. ടെക്നിക്കലി വളരെ പെർഫെക്ട് ആയിട്ടുള്ള സിനിമയാണ് ഇത് എന്നാണ് എല്ലാവരുടെയും അഭിപ്രായം. എന്നാൽ യഥാർത്ഥത്തിൽ സിനിമ എങ്ങനെയുണ്ട്? സിനിമയുടെ റിവ്യൂ വായിക്കാം.

- Advertisement -

സിനിമ ആരംഭിക്കുന്നത് ഇങ്ങനെയാണ് – ഒരു വലിയ തറവാട്. അവിടെ ഒരേ സമയം രണ്ടു കാര്യങ്ങൾ നടക്കുന്നു. തറവാട്ടിൽ ഒരു ആഘോഷ പരിപാടി നടക്കുകയാണ്. ഒരു കുഞ്ഞി കുട്ടിയുടെ പിറന്നാളോ മറ്റോ ആണ്. അതേസമയം ആ വീട്ടിലെ കാരണവർ ആയിട്ടുള്ള മൈക്കൽ (മമ്മൂട്ടി) ഒരു പരാതി കേൾക്കുകയാണ്. ഒരു ദുരഭിമാന കൊലപാതകത്തിലെ ഇരയുടെ അമ്മയും കാമുകിയും ആണ് പരാതി പറയുന്നത്. പരാതി പറയാൻ വന്നവർക്ക് നീതി ലഭിക്കും എന്ന ഉറപ്പു നൽകിക്കൊണ്ട് മൈക്കിൽ താഴെ നടക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമാകുവാൻ പോവുകയാണ്. പിന്നീട് നമ്മൾ സ്ക്രീനിൽ കാണുന്നത് ഒരേസമയം മൈക്കിൾ കുടുംബത്തോടൊപ്പം ആഘോഷിക്കുന്നതും മൈക്കിളിൻ്റെ നിർദ്ദേശപ്രകാരം പരാതി പറയാൻ വന്നവർക്ക് നീതി നടപ്പിലാക്കപ്പെടുന്നതും ആണ്. ഫ്രാൻസിസ് ഫോർഡ് കോപ്പളയുടെ ദി ഗോഡ്ഫാദർ എന്ന ക്ലാസിക് സിനിമയും ആരംഭിക്കുന്നതും ഇതുപോലെ തന്നെയാണ്.

ഇവിടെ മാത്രമല്ല സിനിമയിലുടനീളം ഗോഡ്ഫാദർ എന്ന സിനിമയിലൂടെ റഫറൻസ് നമുക്ക് പല സ്ഥലങ്ങളിലും കാണാവുന്നതാണ്. റഫറൻസ് എന്ന് പറയുന്നതിലും നല്ലത് ഇൻഫ്ലുവൻസ് എന്ന് പറയുന്നത് ആയിരിക്കും. ഗോഡ്ഫാദർ മുൻപും ഒരുപാട് സിനിമകളുടെ റഫറൻസ് ആയി പ്രവർത്തിച്ചിട്ടുണ്ട്. ഭീഷ്മപർവ്വവും ഏതാണ്ട് അതേ കഥാതന്തു തന്നെയാണ് പിന്തുടരുന്നത്. ഒരുപാട് സമ്പത്തും സ്വാധീനവുമുള്ള ഒരു കുടുംബം. അവിടുത്തെ ‘ഗോഡ്ഫാദർ’ ആയിട്ടുള്ള മൈക്കിൾ. മൈക്കിളിന് ശേഷം ആര് ‘ഫാമിലി ബിസിനസ്’ നോക്കി നടത്തുന്നു എന്നതും ഒക്കെയാണ് ഈ സിനിമയിലെ പ്രധാന വിഷയങ്ങൾ.

സിനിമയിൽ ഒരുപാട് കഥാപാത്രങ്ങൾ ഉണ്ട്. അവർക്ക് എല്ലാവർക്കും മഹാഭാരതത്തിലെ കഥാപാത്രങ്ങളുമായി ചില സാമ്യതകൾ ഉണ്ട്. ഈ കഥാപാത്രങ്ങൾ തന്നെയാണ് സിനിമയുടെ ഏറ്റവും വലിയ കരുത്ത്. അതി ഗംഭീര പ്രകടനമാണ് ഇവരെല്ലാവരും തന്നെ കാഴ്ചവെച്ചിരിക്കുന്നത്. അമൽ നീരദിൻ്റെ മേക്കിങ് ആണ് സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. തുടക്കം മുതൽ അവസാനം വരെ കുറച്ച് സ്‌ലോ പേസിൽ ആണ് സിനിമ പോകുന്നത് എങ്കിലും മേക്കിങ് കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തുന്നുണ്ട് അമൽ നീരദ്.

മുൻപും പലതവണ സിനിമയിൽ വന്നിട്ടുള്ള കഥയാണ് എങ്കിലും തിരക്കഥയിലെ ആഖ്യാനരീതി കൊണ്ടും മേക്കിങ് കൊണ്ടും ഒരു തവണ കണ്ടിരിക്കാവുന്ന മികച്ച ചിത്രം തന്നെയാണ് ഭീഷ്മപർവ്വം. മമ്മൂട്ടിയുടെ പ്രകടനം മികച്ചതായിരുന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. സുഷിൻ ശ്യാം അദ്ദേഹത്തിൻറെ ജോലി കൃത്യമായി നിർവഹിച്ചിട്ടുണ്ട്. സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ മികച്ചു നിൽക്കുന്നു. സൗബിൻ ഷാഹിർ ആണ് എടുത്തു പറയേണ്ട മറ്റൊരു പ്രകടനം സിനിമയിൽ കാഴ്ചവച്ചത്. ആനന്ദ് സി ചന്ദ്രൻ ഒരുക്കിയ ക്യാമറ കാഴ്ചകളും മനോഹരമായിട്ടുണ്ട്. തിയേറ്ററുകൾ 100% ഒക്യുപെംൻസിയിലേക്ക് മാറിയ സ്ഥിതിക്ക് മികച്ച തിയേറ്റർ അനുഭവം തന്നെ ലഭിക്കുമെന്നതും തീർച്ചയായിട്ടും ഉണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായും ഈ വാരാന്ത്യം കണ്ടിരിക്കാൻ പറ്റുന്ന ഒരു ചിത്രമാണ് ഭീഷ്മപർവം.

Athul

Recent Posts

ജിന്റോയുടെ വലിയ അടികള്‍ എല്ലാം ലേഡീസ് ആയിട്ടാണ്,ജിന്റോ ഇനി ജാസ്മിനോട് ഉടക്കില്ല, ഇനി ലക്ഷ്യം ഈ രണ്ടു പേര്‍

മലയാളികൾക്ക് സുപരിചിതമായ വ്യക്തിയാണ് ജിന്റോ.കഴിഞ്ഞ കുറച്ച് നാളുകളായി ജിന്റോ മുന്നത്തേത് പോലെ സജീവമല്ലെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.ജിന്റോ ഇനി ജാസ്മിന്…

46 mins ago

ഗബ്രി പുറത്തായതോടെ താൻ മാനസികമായി തകർന്നെന്ന് ജാസ്മിൻ.വിവാഹം ഉറപ്പിച്ചിരുന്ന അഫ്സലും പിന്മാറി.ബിഗ് ബോസിൽ നിന്നും പുറത്തായതിന് ശേഷമുള്ള അവസ്ഥ

മലയാളം ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ താരമായ വ്യക്തിയാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.അപതീക്ഷിതമായി 55ാം ദിവസം ഹൗസിൽ നിന്നും ഗബ്രി…

57 mins ago

3 കാമുകന്മാർ ഉണ്ടായിരുന്നു എല്ലാവരെയും തേച്ചിട്ട് ബിഗ്ബോസിൽ ഗബ്രിയുമായി ഇഷ്ടത്തിലായി. 10 വർഷം ഗള്‍ഫില്‍ നിന്നാല്‍ സമ്പാദിക്കുന്നതിനേക്കാള്‍ കൂടുതല്‍ ജാസ്മിന് ലഭിക്കുന്നു

ബിഗ്ബോസ് സീസൺ 6ലെ ശക്തയായ ഒരു വ്യക്തി ആണ് ജാസ്മിൻ ജാഫർ.വൃത്തിയുടെ കാര്യമൊക്കെ പറഞ്ഞ് ജാസ്മിനെ ബിഗ്ബോസിൽ നിന്ന് പുറത്താക്കണം…

3 hours ago

എൻ്റെ മണി ഉണ്ടായിരുന്നു എങ്കിൽ ഇത്രയും കഷ്ടപ്പാട് അനുഭവിക്കേണ്ടി വരില്ലായിരുന്നു – ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന നടി മീനാ ഗണേശിന്റെ ഇന്നത്തെ അവസ്ഥ കണ്ടോ?

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മീനാ ഗണേഷ്. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. കലാഭവൻ മണിയുടെ…

14 hours ago

അമ്മ എന്നല്ല, ആൻ്റി എന്നുമല്ല, സുരേഷ് ഗോപിയുടെ മകളുടെ ഭർത്താവ് രാധിക സുരേഷിനെ വിളിക്കുന്നത് എങ്ങനെയാണെന്ന് അറിയുമോ? എല്ലാം മരുമക്കളും അമ്മായിയമ്മയെ ഇതുപോലെ തന്നെ കാണണം എന്ന് പ്രേക്ഷകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സുരേഷ് ഗോപി. ഒരു നടൻ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യം മലയാളികൾക്കിടയിൽ ശ്രദ്ധിക്കപ്പെടുന്നത്.…

14 hours ago

ഒപ്പം ഹിന്ദിയിലേക്ക്, ഒരുക്കുന്നത് പ്രിയദർശൻ തന്നെ, നായകനായി എത്തുന്നത് ഖാൻമാരിൽ ഒരാൾ

2016 വർഷത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ഒപ്പം. മോഹൻലാൽ ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.…

14 hours ago