Kerala News

‘ഒരിക്കല്‍ ഒരു ഫാമിലി വന്ന് അയാളെ നല്ല രീതിയില്‍ പെരുമാറി; അന്ന് മുന്നറിയിപ്പ് നല്‍കിയതാണ്’ ; കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ മുന്‍ സഹപ്രവര്‍ത്തകന്‍

കൊച്ചിയിലെ ടാറ്റൂ ആര്‍ട്ടിസ്റ്റ് സുജീഷിനെതിരെ മുന്‍ സഹപ്രവര്‍ത്തകന്‍ രംഗത്ത്. സുജീഷ് പലരോടും മോശമായി പെരുമാറുന്നത് കണ്ടിട്ടുണ്ടെന്നാണ് ഇയാള്‍ പറയുന്നത്. ഇക്കാര്യത്തില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. സുജീഷിനൊപ്പം ഒന്നര വര്‍ഷത്തോളം പ്രവര്‍ത്തിച്ചിരുന്നുവെന്നാണ് ഇദ്ദേഹം പറയുന്നത്. ഈ ഫീല്‍ഡില്‍ നിരവധി പേരെ കണ്ടിട്ടുണ്ടെങ്കിലും ഇന്‍ക്‌ഫെക്റ്റഡില്‍ മറ്റൊരു രീതിയാണ് നടക്കുന്നതെന്നും തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത കാര്യങ്ങളായിരുന്നു അതെന്നും സഹപ്രവര്‍ത്തകന്‍ പറയുന്നു.

- Advertisement -

ഒരു മിനിമല്‍ ടാറ്റൂവിന് ആവശ്യത്തിലധികം സമയമാണ് സുജീഷ് എടുക്കുന്നത്. സ്ത്രീകളാകുമ്പോള്‍ പ്രത്യേകിച്ചും. രണ്ടോ മൂന്നോ മണിക്കൂര്‍ വരെയെടുക്കും. ഇത്രയും സമയം എന്തുകൊണ്ടാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്. ടാറ്റൂ ചെയ്യാന്‍ കപ്പിള്‍സ് വന്നാല്‍ അവരില്‍ സ്ത്രീയെ മാത്രം കാബിനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് കാബിന്റെ ഡോര്‍ ലോക്ക് ചെയ്യുമെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഒരിക്കല്‍ സ്റ്റുഡിയോയില്‍ ഒരു സംഭവം ഉണ്ടായതും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് താന്‍ ലീവായിരുന്നു. ബാക്കിയുള്ളവര്‍ പറഞ്ഞാണ് കാര്യങ്ങള്‍ അറിയുന്നത്. ഒരു പെണ്‍കുട്ടി ഫാമിലിയുമായി വന്ന് സുജീഷിനോട് പേഴ്‌സണലായി സംസാരിക്കണമെന്ന് പറഞ്ഞു. പുള്ളി അവരേയും കൂട്ടി അകത്തേയ്ക്ക് പോയി. അവര്‍ അയാളെ നല്ല രീതിയില്‍ പെരുമാറി. മുഖം വിങ്ങിയിരുന്നു. ബ്ലാക്ക് മെയില്‍ ചെയ്തുവെന്നാണ് അതേപ്പറ്റി ചോദിച്ചവരോട് അയാള്‍ പറഞ്ഞത്. വിഷയത്തില്‍ താന്‍ ഉള്‍പ്പെടെ പലരും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നും സഹപ്രവര്‍ത്തകന്‍ പറയുന്നു.

പെണ്‍കുട്ടികള്‍ ടാറ്റൂ ചെയ്യാന്‍ വരുമ്പോള്‍ താന്‍ പറ്റുന്നതുപോലെ അവരെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കാറുണ്ട്. കൂടെ ആളെ കൊണ്ടുവരാന്‍ പറയും. സുജീഷിനോട് അടുപ്പമുള്ള ചിലര്‍ താന്‍ പറഞ്ഞത് പോയി പറഞ്ഞു. അതിന്റെ പേരില്‍ ചെറിയ സംസാരവും വഴക്കും ഉണ്ടായിട്ടുണ്ട്. പിന്നീട് താന്‍ സ്വന്തമായി സ്റ്റുഡിയോ തുടങ്ങിയെന്നും അദ്ദേഹം പറയുന്നു.

Rathi VK

Recent Posts

കാറിൽ കോടികളുടെ ലഹരി കടത്തുന്നതിനിടയിൽ പോലീസ് കൈ കാണിച്ചു, പോലീസിനെ വെട്ടിച്ച് അമീർ മജീദ് വണ്ടിയോടിച്ചു കയറ്റിയത് ഈ സ്ഥലത്തേക്ക്, സിനിമയിൽ മാത്രമേ ഇതുപോലെയുള്ള കോമഡികൾ കണ്ടിട്ടുള്ളൂ എന്ന് ജനങ്ങൾ

വളരെ രസകരമായ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കാറിൽ കോടികളുടെ ലഹരി മരുന്ന് വസ്തുക്കൾ കടത്തുകയായിരുന്നു. തൃപ്പൂണിത്തുറയിൽ വെച്ച് ഇവർ…

4 hours ago

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടെ പുറത്ത്, സായിയെ ആയിരുന്നു യഥാർത്ഥത്തിൽ പുറത്താക്കേണ്ടിയിരുന്നത് എന്ന് പ്രേക്ഷകർ

ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. പരിപാടി അതിൻറെ അവസാനത്തിലേക്ക് എത്തുകയായി. ഇനി കേവലം…

4 hours ago

ചെറുപ്പം മുതൽ ആ പാട്ട് കേൾക്കുന്നുണ്ട്, എന്നാൽ ആ ഗാനരംഗത്തിൽ അമ്മയാണ് അഭിനയിച്ചത് എന്നറിയില്ലായിരുന്നു, സുഹൃത്തുക്കൾ പറഞ്ഞപ്പോഴാണ് ആ സത്യം മനസ്സിലാക്കുന്നത്, ആ പാട്ട് അമ്മൂമ്മ കാണാൻ സമ്മതിക്കില്ലായിരുന്നു – വെളിപ്പെടുത്തലുമായി ഉർവശിയുടെ മകൾ തേജ

മലയാളികൾക്ക് എക്കാലത്തും പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ് ഉർവശി. അഭിനയിക്കുന്ന കഥാപാത്രങ്ങളിലൂടെ ഒരു പ്രത്യേക ഫാൻ ബേസ് ഉണ്ടാക്കിയെടുക്കാൻ ഇവർക്ക് സാധിക്കാറുണ്ട്.…

5 hours ago

ഭർത്താവിന്റെ മരണം, ഒരേ ഒരു മകൾ – ഹലോ സിനിമയിലെ സാബുവിന്റെ ഭാര്യയെ ഓർമ്മയില്ലേ? ഇവരുടെ ജീവിതം ഇപ്പോൾ ഇങ്ങനെയാണ്

മലയാളികൾക്ക് സുപരിചിതയായ താരങ്ങളിൽ ഒരാളാണ് നടി ഇന്ദുലേഖ. മൂന്നര വയസ്സ് മുതൽ ഇവർ ഡാൻസ് പഠിക്കുന്നുണ്ട്. യാദൃശ്ചികം ആയിട്ടാണ് ഇവർ…

5 hours ago

ശ്രീദേവിയുടെ മകൾ ജാൻവിയുടെ പുതിയ ചിത്രത്തിന് താഴെ മോശം കമന്റ്, ചുട്ട മറുപടിയുമായി താരം, പിന്നാലെ സോറി പറഞ്ഞു കമൻ്റ് ഇട്ട വ്യക്തി

ബോളിവുഡിലെ മുൻനിര നടിമാരിൽ ഒരാളാണ് ജാൻവി കപൂർ. അന്തരിച്ച നടി ശ്രീദേവിയുടെ മൂത്തമകൾ കൂടിയാണ് ഇവർ. നിരവധി ഹിന്ദി സിനിമകളിൽ…

6 hours ago

അമർ അക്ബർ അന്തോണി എന്ന സിനിമയിൽ നിന്നും പൃഥ്വിരാജ് എന്തുകൊണ്ട് ആസിഫ് അലി മാറണം എന്ന് ആവശ്യപ്പെട്ടു? വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തലുമായി ആസിഫ് അലി

കേരളത്തിൽ വലിയ വിജയം നേടിയ ചിത്രമായിരുന്നു അമർ അക്ബർ അന്തോണി. പൃഥ്വിരാജും ഇന്ദ്രജിത്തും ജയസൂയയും ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര…

6 hours ago