മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥി ആയിരുന്നു ഡോക്ടർ റോബിൻ. ലക്ഷക്കണക്കിന് ആരാധകരെ ആയിരുന്നു താരം ഈ പരിപാടിയിൽ നിന്നും വളരെ ചുരുങ്ങിയ സമയം കൊണ്ട് സ്വന്തമാക്കിയത്. എങ്കിലും ഇടയ്ക്ക് പരിപാടിയിൽ വച്ച് താരത്തെ പുറത്താക്കുകയായിരുന്നു. ദിൽഷ ആയിരുന്നു കഴിഞ്ഞ സീസണിലെ വിജയി.
ദിൽഷയും റോബിൻ ഡോക്ടറും തമ്മിൽ പ്രണയത്തിലാണ് എന്ന തരത്തിൽ വാർത്തകൾ ഉണ്ടായിരുന്നു. റോബിൻ ഡോക്ടർക്ക് ദിൽഷയോട് പ്രണയം ഉണ്ടായിരുന്നു എന്നും എന്നാൽ ദിൽഷാ ഡോക്ടറെ അനുഭവപൂർവ്വം സമീപിക്കുന്നില്ല എന്നുമൊക്കെ മാധ്യമങ്ങൾ അടിച്ചു വിടുന്നുണ്ടായിരുന്നു. എന്നാൽ ഇതിലൊന്നും സത്യമില്ല എന്ന് തെളിയുകയാണ് ഇപ്പോൾ. ഒടുവിൽ തന്റെ രാജകുമാരിയെ ഔദ്യോഗികമായി വെളിപ്പെടുത്തുകയാണ് ഡോക്ടർ റോബിൻ.
ഇൻസ്റ്റഗ്രാമിലൂടെ ആണ് ഡോക്ടർ റോബിൻ ഈ വിവരം ആരാധകരെ അറിയിച്ചിരിക്കുന്നത്. താൻ വിവാഹിതനാകാൻ പോവുകയാണ് എന്ന വിവരമാണ് താരം പങ്കു വച്ചിരിക്കുന്നത്. “ഇറ്റ് ഈസ് ഒഫീഷ്യൽ” എന്നാണ് ചിത്രത്തിന് താരം നൽകിയിരിക്കുന്ന ക്യാപ്ഷൻ. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ഒപ്പം നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ആരാണ് ഈ പെൺകുട്ടി എന്ന് മനസ്സിലായോ?
ആരതി എന്നാണ് ഈ പെൺകുട്ടിയുടെ പേര്. അഭിനയ മേഖലയിൽ തന്നെയാണ് ആരതി പ്രവർത്തിക്കുന്നത്. പ്രൊഫഷണലി ഒരു ഡിസൈനറാണ് ആരതി. ഒരു സംരംഭക കൂടിയാണ് താൻ എന്നാണ് ആരതി ഇൻസ്റ്റഗ്രാം ബയോയിൽ എഴുതിയിരിക്കുന്നത്. എറണാകുളം സ്വദേശിയാണ് ആരതി എന്നാണ് അറിയാൻ സാധിക്കുന്നത്. അതേ സമയം ഇവരുടെ എൻഗേജ്മെന്റ് ഉടൻ തന്നെ ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. നിരവധി ആളുകളാണ് ഇപ്പോൾ ഇവരുടെ വിവാഹത്തിനുവേണ്ടി അക്ഷമയോടെ കാത്തിരിക്കുന്നത്.