Film News

പ്രണയം വെളിപ്പെടുത്തി നടി അനുഷ്ക ഷെട്ടി, ഒടുവിൽ ഞങ്ങൾ സംശയിച്ചത് ശരിയായി എന്ന് ആരാധകർ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അനുഷ്ക ഷെട്ടി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഒരു മലയാളി നടി എന്ന പരിഗണന തന്നെയാണ് മലയാളികൾ ഇവർക്ക് നൽകി വരുന്നത്. ഇതിന് കാരണം ഇവർ അഭിനയിച്ച നിരവധി സിനിമകൾ മലയാളത്തിലും മൊഴിമാറ്റം ചെയ്തുകൊണ്ട് എത്തിയിരുന്നു എന്നതുകൊണ്ടാണ്. തെലുങ്ക് സിനിമ മേഖലയിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് ഇവർ അറിയപ്പെടുന്നത്. നായിക പ്രാധാന്യമുള്ള ധാരാളം സിനിമകൾ ഇവർ അഭിനയിച്ചിട്ടുണ്ട്.

- Advertisement -

സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ല താരം. എങ്കിലും തന്റെ പരമാവധി വിശേഷങ്ങൾ താരം ആരാധകരെ അറിയിക്കാൻ ശ്രമിക്കാറുണ്ട്. ഇപ്പോൾ താരത്തിന് 41 വയസ്സ് ആയി പ്രായം. എങ്കിലും ഇതുവരെ താരം വിവാഹം ചെയ്തിട്ടില്ല. എന്താണ് താരം വിവാഹം ചെയ്യാത്തത് എന്ന് ചോദിച്ചു കൊണ്ട് നിരവധി ആരാധകരും പ്രേക്ഷകരും ആണ് രംഗത്തെത്തുന്നത്. അതിനിടയിൽ ആണ് ഇപ്പോൾ താരം തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.

നടൻ പ്രഭാസുമായി അനുഷ്ക പ്രണയത്തിൽ ആണ് എന്ന തരത്തിൽ ഗോസിപ്പുകൾ ഉണ്ടായിരുന്നു. പ്രഭാസിനെ പോലെ ഒരു മരുമകനെ കിട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു എന്ന് അനുഷ്കയുടെ അമ്മയും പറഞ്ഞിരുന്നു. എന്നാൽ ഇവർ തമ്മിൽ പ്രണയം ഒന്നും ഇല്ല എന്നും നല്ല സുഹൃത്തുക്കൾ മാത്രമാണ് എന്നും ഇവർ തന്നെ പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്.

ജീവിതത്തിൽ ഒരു പ്രണയം മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ എന്നാണ് അനുഷ്ക പറയുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരു ബന്ധമായിരുന്നു അത് എന്നും താരം പറയുന്നു. 2008 വർഷത്തിൽ ആയിരുന്നു ഈ പ്രണയം നടക്കുന്നത്. പക്ഷേ ഈ വ്യക്തി ആരാണ് എന്ന് വെളിപ്പെടുത്തുവാൻ താരം തയ്യാറായില്ല. കാരണം അത് തനിക്ക് വളരെ വ്യക്തിപരമായ ഒരു കാര്യമാണ് എന്നാണ് അനുഷ്ക പറയുന്നത്. ഇപ്പോൾ തങ്ങൾ ഒരുമിച്ചല്ല എന്നും ഒരുപക്ഷേ ഒരുമിച്ച് ആയിരുന്നു എങ്കിൽ ആൾ ആരാണ് എന്ന് പറഞ്ഞ് എന്നും താരും കൂട്ടിച്ചേർത്തു. പിരിയാം എന്നത് ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു എന്നും തന്നെ സംബന്ധിച്ചിടത്തോളം അത് വളരെ മാന്യമായ ഒരു ബന്ധമായി ഇപ്പോഴും തുടരുന്നു എന്നുമാണ് അനുഷ്ക പറയുന്നത്. താൻ ഇപ്പോൾ വിവാഹം ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്നും അങ്ങനെ ചെയ്യുവാൻ ഉദ്ദേശിക്കുന്നുണ്ട് എങ്കിൽ അത് തീർച്ചയായും തുറന്നു പറയും എന്നും താരം കൂട്ടിച്ചേർത്തു.

Athul

Recent Posts

ആറ് വർഷം മുൻപാണ് ഇതൊക്കെ നടന്നത്.ക്യാന്‍സര്‍ സര്‍വൈവര്‍ ആണ്.രണ്ടാം വിവാഹവും പരാജയം.റീൽസിൽ കണ്ട ആളല്ല റിയൽ ലൈഫിൽ റീന

മലയാളികൾ കണ്ട മുഖമാണ് റീനയുടേത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കുന്ന വീഡിയോകൾ എല്ലാം വൈറൽ ആണ്.നെഗറ്റീവുകളും ട്രോളുകളും ആണ് കൂടുതലും വരുന്നതെങ്കിലും അതൊന്നും റീനയെ…

4 hours ago

കസേരയില്‍ കെട്ടിയിട്ടു,പിന്നെ നിലത്തിട്ട് ചവിട്ടി.ഒരുമിച്ച് മദ്യപാനം, മദ്യലഹരിയില്‍ അടിപിടി;ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകന്‍

മദ്യലഹരിയില്‍ അടിപിടി,ഒടുവില്‍ അച്ഛന്റെ ജീവനെടുത്ത് മകൻ.ദേവദാസന്റെ (61) മരണത്തില്‍ ദുരൂഹതതോന്നി പോസ്റ്റ്‌മോര്‍ട്ടം നടത്തുകയും മകനെ ചോദ്യംചെയ്യുകയും ചെയ്തപ്പോഴാണ് സംഭവം ചുരുളഴിഞ്ഞത്.…

4 hours ago

ജാസ്മിനും ഒരു കുഴപ്പവുമില്ല. ഗബ്രി അടുത്ത ആളെ സെറ്റാക്കി.. കോഴി, വീഡിയോയ്ക്ക് മറുപടിയുമായി കുറിപ്പ്

ബിഗ്ബോസിലൂടെ മലയാളികൾക്ക് സുപരിചിതമാണ് ഗബ്രി.സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ബിഗ് ബോസിന് പുറത്ത് എത്തിയിട്ടും ചിലർ ഗബ്രിക്കെതിരെ വിമർശനങ്ങള്‍ നടത്തുന്നു എന്നതാണ്…

4 hours ago

ബി​ഗ് ബോസ് താരം ​ഗോപികയ്ക്ക് രണ്ടാമതും ആൺകുഞ്ഞ്.സന്തോഷം പങ്കുവെച്ച് താരം.ചോദ്യങ്ങളുമായി ആരാധകർ

ബിഗ്ബോസിലൂടെ പ്രേക്ഷകർക്ക് സുപരിചിതമായ വ്യക്തി ആണ് ഗോപിക.കഴിഞ്ഞ സീസണിൽ ആണ് ആദ്യമായിട്ട് കോമണർ മത്സരാർത്ഥിയെ ഉൾപ്പെടുത്തിയത്. ​ഗോപികയായിരുന്നു കോമണർ ആയി…

6 hours ago

ശ്രീനിഷിന് പുറത്ത് വേറെ ഒരു കല്ല്യാണം ഉറപ്പിച്ചിട്ടാണ് ബിഗ് ബോസിലേക്ക് വന്നത്.പക്ഷെ ജാസ്മിന് കിട്ടുന്നതിന്റെ കാരണം ഇതാണ്

ബിഗ്ബോസിലൂടെ പ്രേക്ഷക പ്രീതി നേടിയ താരമാണ് ജാസ്മിൻ ജാഫർ.താരം ഇപ്പോൾ റിലേഷന്‍ഷിപ്പിന്റെ കാര്യത്തില്‍ സൈബര്‍ ആക്രമണം നേരിട്ട് കൊണ്ടിരിക്കുന്നത്.പുറത്ത് ഒരു…

6 hours ago

കോൺഗ്രസ് അധികാരത്തിലെത്തിയ ശേഷം രാമക്ഷേത്രം ശുദ്ധീകരിക്കും,പ്രധാനമന്ത്രി പ്രോട്ടോക്കോൾ വിരുദ്ധമായി പ്രവർത്തിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷമായ ഇന്ത്യാ സംഘം അധികാരത്തിൽ വന്നാൽ അയോധ്യയിലെ രാമക്ഷേത്രം ശങ്കരാചാര്യന്മാർ ശുദ്ധീകരിക്കുമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ…

7 hours ago