മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രുതി ലക്ഷ്മി. നിരവധി സിനിമകളിൽ ഇവർ ചെറുതും വലുതുമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ ബിഗ് ബോസ് വീട്ടിലെ സജീവ മത്സരാർത്ഥികളിൽ ഒരാളാണ് ഇവർ. എൻറെ കഥ റൗണ്ടിൽ സ്വന്തം ജീവിതകഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഇവർ.
ഇവരുടെ യഥാർത്ഥ പേര് ശ്രുതി ജോസ് എന്നാണ്. കണ്ണൂർ സ്വദേശിയാണ് ഇവർ. കണ്ണൂർ ചുണ്ടപ്പറമ്പ് എന്ന സ്ഥലത്താണ് ഇവർ വളർന്നത്. പപ്പയ്ക്ക് ഒരു നാടക ട്രൂപ്പ് ഉണ്ടായിരുന്നു. അമ്മ ഒരു ആർട്ടിസ്റ്റ് കൂടിയാണ്. ഞാനും ചേച്ചിയും ഒരു വയസ്സിന്റെ വ്യത്യാസമാണ് ഉള്ളത്. എൻറെ ഓർമ്മയിൽ ഞാൻ ആദ്യമായി ഒരു വേദിയിൽ നിൽക്കുന്നത് മാലാഖ ആയിട്ടാണ്, നാടകത്തിൽ. ആ സമയത്ത് കാസർകോട് ഒരു സീരിയൽ ഷൂട്ടിംഗ് നടക്കുന്നുണ്ടായിരുന്നു. ഞാൻ ചെറിയ കുട്ടിയാണ് ആ സമയത്ത്.
എന്നെ കണ്ടപ്പോൾ അഭിനയിക്കാൻ താല്പര്യം ഉണ്ടോ എന്നൊക്കെ അവർ ചോദിച്ചു. ഏഷ്യാനെറ്റ് ഒരു സീരിയൽ ചെയ്യുന്നുണ്ടെന്നും അതിലേക്ക് ബാല താരങ്ങളെ ആവശ്യമുണ്ടെന്നും പറഞ്ഞു. അങ്ങനെയാണ് ഫോട്ടോസ് അയച്ചു കൊടുക്കുന്നത്. അങ്ങനെ ഏഷ്യാനെറ്റ് സംപ്രെക്ഷണം ചെയ്ത നിഴലുകൾ എന്ന പരമ്പരയിലൂടെയാണ് എൻറെ ആദ്യത്തെ സീരിയൽ എൻട്രി.
ഈ പരമ്പരയിൽ ലക്ഷ്മി എന്ന കഥാപാത്രത്തെയാണ് ഇവർ അവതരിപ്പിച്ചത്. അങ്ങനെയാണ് പിന്നീട് ശ്രുതി ജോസ് എന്ന പേരു മാറ്റി ഇവർ ശ്രുതി ലക്ഷ്മി എന്ന പേര് സ്വീകരിക്കുന്നത്. വർണ കാഴ്ചകൾ എന്ന സിനിമയിലാണ് പിന്നീട് ആദ്യമായി അഭിനയിക്കുന്നത്.