കഴിഞ്ഞവർഷത്തെ ഏറ്റവും വലിയ വിജയം സിനിമകളിൽ ഒന്നായിരുന്നു രോമാഞ്ചം. ഈ സിനിമയുടെ ഹിന്ദി റീമേക്ക് റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. സിനിമയുടെ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച സമയം മുതൽ മലയാളികൾക്ക് വലിയ ആവേശം ഒന്നും ഇല്ലായിരുന്നു എന്നതാണ് സത്യം. കാരണം ഒട്ടുമിക്ക മലയാളം സിനിമകളും അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തു കുളമാക്കുകയാണ് പതിവ്. എന്നാൽ ഈ സിനിമയുടെ സംവിധായകൻ ആരാണ് എന്നറിഞ്ഞത് മുതൽ മലയാളികൾക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കാരണം സംഗീത ശിവൻ ആയിരുന്നു ഈ സിനിമയുടെ സംവിധാനം ഏറ്റെടുത്തത്.
കപ്കപി എന്നായിരുന്നു സിനിമയുടെ പേര് നിശ്ചയിച്ചത്. ഈ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ മാർച്ച് മാസത്തിലാണ് ഇറങ്ങിയത്. സിനിമയുടെ റിലീസ് അടുക്കാനിരിക്കെ ആണ് സംവിധായകൻ സംഗീത ശിവൻ നമ്മളെ വിട്ടു പിരിഞ്ഞത്. യോദ്ധ അടക്കം ഒരുപാട് ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ ആണ് സംഗീത ശിവൻ. മുംബൈയിൽ വച്ചായിരുന്നു ഇദ്ദേഹം മരണപ്പെട്ടത്. ഇദ്ദേഹം മുംബൈയിലെ ഒരു ആശുപത്രിയിൽ ചികിത്സയിലായിരുന്നു. നിരവധി ആളുകൾ ആണ് ഇദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇപ്പോൾ രംഗത്തെത്തിക്കൊണ്ടിരിക്കുന്നത്.
1990 വർഷത്തിൽ ഇറങ്ങിയ വ്യൂഹം എന്ന സിനിമ ആയിരുന്നു സംഗീത് ശിവൻ ആദ്യമായി സംവിധാനം ചെയ്തത്. രഘുവരൻ, സുകുമാരൻ എന്നിവർ ആയിരുന്നു ഈ സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഒരു പോലീസ് ക്രൈം സ്റ്റോറി ആയിട്ടായിരുന്നു ഈ സിനിമ ഒരുങ്ങിയത്. വളരെ വ്യത്യസ്തമായ മേക്കിംഗും കഥ പറച്ചിലും ആയിരുന്നു ഈ സിനിമയുടേത്.
എങ്കിലും ഇദ്ദേഹത്തെ സ്റ്റാർ ആക്കി മാറ്റിയത് യോദ്ധ എന്ന സിനിമ തന്നെയായിരുന്നു. മലയാളികൾ അതുവരെ കാണാത്ത രീതിയിൽ ആയിരുന്നു ഈ സിനിമ ഒരുക്കിയത്. മാർഷൽ ആർട്സിനെ വളരെ മികച്ച രീതിയിൽ ആണ് ഈ സിനിമയിൽ ഉപയോഗിച്ചത്. ഇതുകൂടാതെ ബുദ്ധിസം, മൊണാസ്ട്രി തുടങ്ങിയ ആശയങ്ങളും ഈ സിനിമയിൽ വളരെ മികച്ച രീതിയിൽ അവതരിപ്പിക്കുവാൻ ഇദ്ദേഹത്തിന് സാധിച്ചു. മലയാളത്തിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ കണക്കാക്കപ്പെടുന്നത്.