മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് കാവ്യ മാധവൻ. ബാലതാരം ആയിട്ടാണ് താരം സിനിമയിൽ അരങ്ങേറുന്നത്. കലോത്സവ വേദികളിലും താരം വളരെ സജീവമായിരുന്നു. മലയാളത്തിൽ ശാലീന സൗന്ദര്യത്തിന്റെ ബ്രാൻഡ് അംബാസിഡർ ആണ് കാവ്യ മാധവൻ. നാടൻ പെൺകുട്ടി എന്ന് കേൾക്കുമ്പോൾ ഇന്ന് എല്ലാവരുടെയും മനസ്സിലേക്ക് കാവ്യാമാധവന്റെ ചിത്രം ആണ് ഓടിയെത്തുന്നത്.
ദിലീപമായുള്ള വിവാഹശേഷം ഇപ്പോൾ താരം വീട്ടിൽ കുടുംബിനിയായി കഴിയുകയാണ്. സമൂഹമാധ്യമങ്ങളിൽ താരം ഒട്ടും സജീവമല്ല എങ്കിലും വല്ല ഓണത്തിന് വിഷുവിനോ ഒക്കെ ചിത്രങ്ങൾ താരം പങ്കുവെക്കാറുണ്ട്. ഇതെല്ലാം ദിലീപ് ആരാധകരും കാവ്യ ആരാധകരും ആഘോഷമാക്കി മാറ്റുന്നത് പതിവാണ്. ഇപ്പോൾ കാവ്യയുടെ ജീവിതത്തിലെ രസകരമായ ഒരു അനുഭവമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
മലയാള സിനിമയിലെ എക്കാലത്തെയും വലിയ സൂപ്പർ ഹിറ്റ് സിനിമകളിൽ ഒന്നാണ് അഴകിയ രാവണൻ. ഈ സിനിമയിൽ കാവ്യാമാധവൻ ഒരു ചെറിയ വേഷത്തിൽ എത്തുന്നുണ്ട്. ഈ സിനിമയിലെ നായികയുടെ കുട്ടിക്കാലം അവതരിപ്പിച്ചത് കാവ്യ മാധവൻ ആണ്. ഈ സിനിമയിൽ നായകന്റെ കുട്ടിക്കാലം അവതരിപ്പിച്ച വ്യക്തി കാവ്യ മാധവനെ ഉമ്മ വയ്ക്കുന്ന ഒരു രംഗമുണ്ട്. എടുക്കുമ്പോൾ കാവ്യയുടെ അമ്മയും അവിടെ ഉണ്ടായിരുന്നു. എന്നാൽ അമ്മയുടെ മുന്നിൽ വച്ച് ഈ രംഗത്തിൽ അഭിനയിക്കില്ല എന്ന് കാവ്യ വാശി പിടിച്ചു.
കാവ്യക്ക് ഒരു ഡിമാൻഡ് ആയിരുന്നു ഉണ്ടായിരുന്നത്. ഈ രംഗം ചിത്രീകരിക്കുമ്പോൾ അവിടെ ആരും ഉണ്ടാവാൻ പാടില്ല. എന്നാൽ അത് പറ്റില്ല എന്നും സംവിധായകനും ക്യാമറാമാനും എല്ലാം അവിടെ ഉണ്ടാകും എന്നും സിനിമയുടെ അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടുള്ള ലാൽ ജോസ് പറഞ്ഞു. കാവ്യ അതിനു സമ്മതിക്കില്ല എന്ന് കണ്ടപ്പോൾ ലാൽ ജോസ് ഒരു സൂത്രം കണ്ടെത്തി. ഈ രംഗം ചിത്രീകരിക്കുമ്പോൾ കാവ്യയുടെ അമ്മ അവിടെ ഉണ്ടാവില്ല എന്ന് പറഞ്ഞു. അങ്ങനെയാണ് ഈ രംഗം പിന്നീട് ചിത്രീകരിച്ചു പൂർത്തിയാക്കിയത്. അത് പിന്നീട് മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ക്ലാസിക് രംഗങ്ങളിൽ ഒന്നായി മാറി.