മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീയ ശരൺ. തെന്നിന്ത്യൻ സിനിമകളിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. നിരവധി തമിഴ് തെലുങ്ക് സിനിമകളിൽ താരം ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ ബോളിവുഡിലേക്കും താരം ചേക്കേറി. ഒരു മലയാളം സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച കാസനോവ എന്ന സിനിമയിൽ ആയിരുന്നു താരം ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചത്.
ഇപ്പോൾ താരത്തിനെതിരെ വലിയ രീതിയിലുള്ള വിമർശനമാണ് വന്നുകൊണ്ടിരിക്കുന്നത്. താരം ഭർത്താവിനൊപ്പം എയർപോർട്ടിൽ നിന്നും പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയായിരുന്നു. ഇപ്പോഴായിരുന്നു ഒരു സംഘം മാധ്യമപ്രവർത്തകർ ഇവരെ വളയുകയും ഇവരുടെ ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങുകയും ചെയ്തത്. അതിനിടയിൽ ആയിരുന്നു ശ്രീയ ഭർത്താവിനെ ലിപ് ലോക്ക് ചെയ്തത്. ഇതിൻറെ പേരിൽ താരം ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങൾ കേട്ടുകൊണ്ടിരിക്കുകയാണ്.
ഭർത്താവിനോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് തെറ്റല്ല എന്നും എന്നാൽ പബ്ലിക്കായി ഇങ്ങനെയുള്ള അശ്ലീല പ്രദർശനങ്ങൾ നടത്തുന്നത് വളരെ തെറ്റാണ് എന്നുമാണ് ഇപ്പോൾ മലയാളി അമ്മാവൻമാരും അമ്മായിമാരും പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതൊന്നും നമ്മുടെ സംസ്കാരത്തിന് ഒട്ടും യോജിച്ചത് അല്ല എന്നാണ് വലിയ രീതിയിലുള്ള വിമർശനങ്ങൾ. അതേസമയം അവർ ചെയ്തതിൽ ഒരു തെറ്റുമില്ല എന്നും ഇതൊക്കെ മാനുഷികം ആയിട്ടുള്ള മൂല്യങ്ങളാണ് എന്നുമാണ് വലിയൊരു വിഭാഗം ആളുകളും പറയുന്നത്.
അതേസമയം ദൃശ്യം രണ്ട് എന്ന സിനിമയിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രത്തെയാണ് ഹിന്ദിയിൽ ഇവർ അവതരിപ്പിച്ചത്. അതിഗംഭീരം റിപ്പോർട്ടുകൾ ആണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രം ഇതിനോടകം 30 കോടിയിൽ അധികം രൂപ കളക്ഷൻ നേടി എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമ ഇത്രയൊക്കെ കളക്ഷൻ നേടിയാലും അതിൽ ഒരു ഷെയർ ആൻറണി പെരുമ്പാവൂരിന് ഉള്ളത് ആയിരിക്കും. കാരണം ഈ സിനിമയുടെ പ്രൊഡ്യൂസർ അദ്ദേഹം കൂടിയാണ്.