മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. യഥാർത്ഥത്തിൽ കാസർഗോഡ് സ്വദേശിയാണ് താരം. ഇതിനോടകം നിരവധി സിനിമകളിലും ഇവർ അഭിനയിച്ചിട്ടുണ്ട്. ഇതുകൂടാതെ സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി ഈ യൂട്യൂബ് ചാനൽ വഴി പങ്കുവയ്ക്കാറുണ്ട്.
ശ്രീവിദ്യയുടെ ഭാവി വരൻ ആണ് രാഹുൽ രാമചന്ദ്രൻ. കഴിഞ്ഞവർഷം ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്. ഉടൻതന്നെ ഇവരുടെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത്. സിനിമ മേഖലയിൽ തന്നെ സംവിധായകനായി പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് രാഹുൽ രാമചന്ദ്രൻ. ഇപ്പോൾ വളരെ രസകരമായ ഒരു വീഡിയോ ആണ് യൂട്യൂബ് വഴി ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.
“ഗയ്സ്, ഇന്ന് എനിക്ക് ഒരു വിസിറ്റിംഗ് ഉണ്ട്. പക്ഷേ വന്നപ്പോൾ മുതൽ പുള്ളി ഒരു മേക്കോവർ ഒക്കെ നടത്തി നമ്മുടെ ആവേശം സിനിമയിലെ രംഗണ്ണൻ ആയിട്ടാണ് വന്നത്. വന്നപ്പോൾ മുതൽ എന്തോ പ്രശ്നത്തിൽ ഇരിക്കുവാണ് പുള്ളി” – ഇതാണ് രാഹുലിനെ ഉദ്ദേശിച്ചുകൊണ്ട് ശ്രീവിദ്യ പറഞ്ഞത്. എന്തുപറ്റി എന്ന് ചോദിക്കുമ്പോൾ ഫോൺ ഫേസ് ഐഡന്റിഫൈ ചെയ്യുന്നില്ല എന്നാണ് രാഹുൽ മറുപടിയായി നൽകിയത്. ഇത് ഞാനാടാ നിന്റെ മുതലാളി, എന്നൊക്കെ രാഹുൽ ഫോണിനോട് പറയുന്നത് കേൾക്കാം. ഐഫോൺ ആണ് രാഹുൽ ഉപയോഗിക്കുന്നത്. ഇതിൻറെ ലോക്ക് അഴിക്കുവാൻ വേണ്ടി രാഹുൽ ശ്രമിക്കുന്ന വീഡിയോ ആണ് രസകരമായി ചിത്രീകരിച്ചു ശ്രീവിദ്യ പങ്കുവെച്ചിരിക്കുന്നത്.
അതേസമയം രംഗണ്ണനെ പോലെ മേയ്ക്കോവർ നടത്തുവാൻ വേണ്ടി ആണ് രാഹുൽ ശ്രമിച്ചത് എന്നും എന്നാൽ അവസാനം ആയത് ഫ്രണ്ട്സ് സിനിമയിലെ ജയറാമിനെ പോലെയാണ് എന്നുമാണ് കമന്റുകൾ പറയുന്നത്. അടുത്തിടെ ആയിരുന്നു ഇരുവരും അവരുടെ എൻഗേജ്മെന്റ് ആനിവേഴ്സറി ആഘോഷിച്ചത്. അതേസമയം ജൂൺ ജൂലൈ മാസങ്ങളിൽ ആണ് ഇരുവരുടെയും പിറന്നാൾ വരുന്നത്. അത് കഴിഞ്ഞതിനുശേഷം ആയിരിക്കും ഇവരുടെ വിവാഹം എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹ തീയതി തീരുമാനിച്ചു കഴിഞ്ഞാൽ ആദ്യം തന്നെ പ്രേക്ഷകരെ ആയിരിക്കും അറിയിക്കുക എന്ന് ശ്രീവിദ്യ പറഞ്ഞിട്ടുണ്ട്.
View this post on Instagram