പ്രഖ്യാപിക്കപ്പെട്ട നാൾ മുതൽ തന്നെ വലിയ രീതിയിൽ ഹൈപ്പ് ഉണ്ടായിരുന്ന സിനിമയാണ് ആദി പുരുഷ്. എന്നാൽ പ്രഭാസ് ആണ് ഈ സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നറിഞ്ഞത് മുതൽ തന്നെ വിവരമുള്ളവർ ഈ സിനിമ ഇന്ത്യൻ സിനിമ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഒരു ബോംബ് ആയി മാറും എന്നത് പ്രവചിച്ചതാണ്. കാരണം പ്രഭാസ് എന്ന താരത്തെ മലയാളികൾ അറിഞ്ഞു തുടങ്ങിയത് ബാഹുബലി എന്ന സിനിമ മുതൽ ആണ്. അതിനു മുൻപുള്ള പ്രഭാസിന്റെ സിനിമകൾ അറിയുന്നവർക്ക് അറിയാം അദ്ദേഹം എത്രത്തോളം വലിയ ഒരു ബോംബ് മേക്കർ ആണ് എന്ന്. ഒടുവിൽ വിവരമുള്ളവർ പ്രവചിച്ചത് പോലെ തന്നെ ആദി പുരുഷ് സിനിമ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അപഹാസ്യ സിനിമകളിൽ ഒന്നായി മാറി.
വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സിനിമ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. നിരവധി ആളുകൾ ആണ് സിനിമയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തുന്നത്. അതേസമയം സിനിമയുടെ പ്രമോഷന് വേണ്ടി ഇവർ ഹിന്ദുത്വ വർഗീയവാദികളെ ഉപയോഗിക്കുകയായിരുന്നു. സിനിമ കാണുവാൻ ഹനുമാൻ സ്വാമി വരുമെന്നാണ് വിശ്വാസം എന്നും അതുകൊണ്ട് ഒരു സീറ്റ് എല്ലാ തിയേറ്ററിലും ഒഴിച്ചിടണം എന്നുമായിരുന്നു നിർമ്മാതാക്കൾ പറഞ്ഞത്. എന്നാൽ ഇതേ ഹിന്ദുത്വവാദികൾ തന്നെ സിനിമയുടെ പ്രദർശനം നിർത്തിവയ്ക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് തിയേറ്ററുകൾ കയറി ഇറങ്ങുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.
ഇപ്പോൾ മറ്റൊരു വാർത്തയാണ് ശ്രദ്ധ നേടുന്നത്. സിനിമയുടെ നിർമാതാക്കളെ ഇതിലും വലിയൊരു നാണക്കേടിൽ നിന്നുമാണ് പ്രഭാസ് ഇപ്പോൾ രക്ഷിച്ചിരിക്കുന്നത്. പ്രഭാസ് എടുത്ത ഒരു തീരുമാനമാണ് വലിയ നാണക്കേടിൽ നിന്നും നിർമാതാക്കളെ മാത്രമല്ല തെലുങ്ക് സിനിമ പ്രേക്ഷകരെ മൊത്തത്തിൽ രക്ഷിച്ചത്.
സിനിമ ബാഹുബലി പോലെ രണ്ട് ഭാഗങ്ങൾ ആക്കി ഇറക്കുവാൻ ആയിരുന്നു നിർമ്മാതാക്കൾ ആദ്യം പദ്ധതി ഇട്ടത്. എന്നാൽ പ്രഭാസ് ഇതിനോട് വിസമ്മതിക്കുകയായിരുന്നു. ഒരു ഭാഗമായി മാത്രം ഇറക്കിയാൽ മതി എന്നാണ് പ്രഭാസ് പറഞ്ഞത്. ഇതിനെ തുറന്നു വലിയ നാണക്കേടിൽ നിന്നുമാണ് ഇപ്പോൾ സിനിമയുടെ നിർമാതാക്കൾ രക്ഷപ്പെട്ടത്. നടന്റെ ബുദ്ധിയെ അഭിനന്ദിക്കുകയാണ് ഇപ്പോൾ സിനിമ പ്രേക്ഷകർ.