കുറച്ചു ദിവസങ്ങൾക്ക് മുൻപ് ആയിരുന്നു നടി അഞ്ജലി നായർ ഔദ്യോഗികമായി വിവാഹം കഴിഞ്ഞ വിവരമറിയിച്ചത്. സിനിമയിൽ സഹസംവിധായകനായും പരസ്യചിത്ര സംവിധായകൻ ആയിട്ടും പ്രവർത്തിക്കുന്ന അജിത്ത് രാജു ആയിരുന്നു വരൻ. കഴിഞ്ഞ വർഷം നവംബർ ഇരുപത്തി ഒന്നാം തീയതി ആയിരുന്നു ഇവരുടെ വിവാഹം കഴിഞ്ഞത്. തൃപ്പൂണിത്തറ മാരംകുളങ്ങര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു ഇവരുടെ വിവാഹം നടന്നത്. എന്നാൽ രണ്ടു പേരും അവരുടെ മേഖലകളിൽ സജീവമായി പ്രവർത്തിച്ചു വരുന്ന സമയം ആയതുകൊണ്ട് ആയിരുന്നു വിവാഹ വിവരം പിന്നീട് പുറത്തു വിടാം എന്ന് കരുതിയത് എന്നാണ് താരം പറയുന്നത്. ഇപ്പോൾ വിവാഹശേഷം താരം ഈ വിഷയത്തിൽ ആദ്യമായി പ്രതികരിക്കുകയാണ്.
“നവംബർ ഇരുപത്തി ഒന്നാം തീയതി ആയിരുന്നു ഞാനും അജിത്തും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. തൃപ്പൂണിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം നടന്നത്. കൊവിഡ് പ്രോട്ടോക്കോൾ ഉള്ളതുകൊണ്ട് തന്നെ ഞങ്ങളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. തിരക്ക് കാരണം ആയിരുന്നു ഈ വിവരം ആരെയും അറിയിക്കാൻ സാധിക്കാതെ പോയത്. വിവാഹശേഷം ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കാൻ വേണ്ടി. അജിത് അദ്ദേഹത്തിൻറെ തിരക്കുകളിൽ ആയിരുന്നു. വലിയ ആഘോഷങ്ങൾ ഞങ്ങൾക്ക് താല്പര്യമില്ല. അതുകൊണ്ടാണ് ഈ വിവരം എല്ലാവരെയും മെല്ലെ അറിയിക്കാം എന്ന് കരുതിയത്.
തിരുവില്വാമല സ്വദേശിയാണ് അജിത്. വിവാഹം ആലോചന ആയിട്ട് തന്നെ വന്നതാണ്. ഞങ്ങൾ വളരെ കാലമായി പരിചയമുണ്ട്. പരസ്യ മേഖലയിലാണ് അജിത് പ്രവർത്തിക്കുന്നത് എന്നതുകൊണ്ട് തന്നെ ഓഡിഷൻ എല്ലാം ചെയ്യുന്ന സമയത്ത് 2007 വർഷം മുതൽ ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. പിന്നെ ഇങ്ങനെ ഒരു ആലോചന വന്ന സമയത്ത് ബന്ധുക്കൾ തമ്മിൽ സംസാരിക്കുകയും കുഴപ്പമില്ല എന്നു തോന്നുകയും ചെയ്തു. രണ്ടാമതൊരു വിവാഹം ചെയ്യണമോ എന്ന കാര്യത്തിൽ വലിയ സംശയം ഉണ്ടായിരുന്നു. പക്ഷേ അജിത്തുമായി ഒത്തുപോകാൻ കഴിയും എന്ന് എനിക്ക് തോന്നി. മകളോട് ചോദിച്ചപ്പോൾ അവൾക്കു സന്തോഷം മാത്രമേയുള്ളൂ. ഞങ്ങൾ രണ്ടുപേരും സിനിമാമേഖലയിൽ തന്നെയാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടുതന്നെ കൊച്ചിയിൽ നിൽക്കുന്നതാണ് സൗകര്യം.
അതേസമയം കൈനിറയെ സിനിമകളാണ് ഇപ്പോൾ അഞ്ജലിക്ക് ഉള്ളത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ആറാട്ട് എന്ന സിനിമയിൽ അഞ്ജലി ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മോൺസ്റ്റർ എന്ന മോഹൻലാൽ സിനിമയിലും അഞ്ജലി ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നടൻ സിദ്ധാർത്ഥ് നിർമ്മിക്കുന്ന തമിഴ് സിനിമയിലും അഞ്ജലി ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ലോക്ക് ഡൗൺ സമയത്ത് പോലും അഞ്ജലി നിരവധി സിനിമകളിലാണ് അഭിനയിച്ചത്.