മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് മഹേഷ് ബാബു. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും ഒരു മലയാളി താരത്തെ പോലെ തന്നെയാണ് മലയാളികൾ ഇദ്ദേഹത്തെ കാണുന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ ഇദ്ദേഹത്തിൻറെ തെലുങ്ക് സിനിമകൾ എല്ലാം തന്നെ മലയാളത്തിൽ ഡബ് ചെയ്ത് എത്തുകയും അതെല്ലാം തന്നെ കേരളത്തിൽ വൻവിജയം ആവുകയും ചെയ്തു എന്നതുകൊണ്ടാണ്. ധാരാളം ആരാധകരെ ആണ് ഇദ്ദേഹം കേരളത്തിൽ സ്വന്തമാക്കിയത്.
ഇദ്ദേഹത്തിൻറെ പിതാവ് ആണ് കൃഷ്ണ. സൂപ്പർസ്റ്റാർ കൃഷ്ണ എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. കഴിഞ്ഞ കുറെ വർഷങ്ങളായി ഇദ്ദേഹം സിനിമയിൽ സജീവമല്ല. ഇദ്ദേഹം സിനിമയിൽ നിന്നും പിൻവാങ്ങിയതിനുശേഷം ആണ് മകൻ മഹേഷ് ബാബുവിന് സൂപ്പർസ്റ്റാർ എന്ന ടൈറ്റിൽ ലഭിച്ചത്. ഇദ്ദേഹം ഇപ്പോൾ അതീവ ഗുരുതരാവസ്ഥയിലാണ് എന്ന വാർത്തകളാണ് പുറത്തുവരുന്നത്.
ഹൃദയസംബന്ധമായ രോഗങ്ങൾ ഇദ്ദേഹത്തെ അലട്ടിയിരുന്നു. പുലർച്ചെ ഒന്നേകാലോടെ ആണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൈദരാബാദിലുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ ആണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഹൃദയാഘാതം ആയിട്ടായിരുന്നു ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുവന്നത്.
എന്നാൽ പിന്നീട് ഇദ്ദേഹത്തിൻറെ ആരോഗ്യനില കൂടുതൽ വഷളാവുകയായിരുന്നു. ഇദ്ദേഹത്തെ പിന്നീട് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇദ്ദേഹത്തിൻറെ മുഴുവൻ പേര് ഘട്ടമാനൈ ശിവരാമകൃഷ്ണ എന്നാണ്. 1960 കളിൽ ആയിരുന്നു ഇദ്ദേഹം കരിയർ ആരംഭിച്ചത്. സിനിമയിൽ വളരെ സജീവമായിരുന്നു ഇദ്ദേഹം. ഏകദേശം 350ഇൽ അധികം സിനിമകളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.