മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് അപർണ തോമസ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീ കേരള ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന സരിഗമപ എന്ന പരിപാടിയുടെ അവതാരിക ആയിരുന്നു ഇവർ. ഭർത്താവ് ജീവ തോമസിനൊപ്പം ആയിരുന്നു ഇവർ ഈ പരിപാടിയുടെ അവതാരിക ആയി എത്തിയത്. നിരവധി ആരാധകർ ആണ് ഇവർക്ക് കേരളത്തിലുടനീളം ഉള്ളത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമാണ് താരം. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരംകൊണ്ട് ആരാധകർ ഏറ്റെടുക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് എപ്പോഴും ഇവരുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ വരാറുള്ളത്.
ഇപ്പോൾ ഒരു വെക്കേഷൻ പോയിരിക്കുകയാണ് അപർണ തോമസ്. ഭർത്താവ് ജീവയും ഒപ്പമുണ്ട്. മാലിദ്വീപിൽ ആണ് ഇരുവരും ചേർന്ന് വെക്കേഷൻ ആസ്വദിക്കുന്നത്. നിരവധി ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. അതിൻറെ ക്യൂട്ട് ആയിട്ടുള്ള ചിത്രങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ചിത്രങ്ങൾക്ക് താഴെ വന്നു കൊണ്ടിരിക്കുന്നത്.
അതീവ ഗ്ലാമറസായിട്ടാണ് രണ്ടുപേരും പ്രത്യക്ഷപ്പെടുന്നത്. അതേസമയം അപർണയ്ക്ക് വലിയ മാറ്റം ആണല്ലോ മാലിദ്വീപിൽ ചെന്നപ്പോൾ എന്നാണ് മലയാളികൾ പറയുന്നത്. എന്തായാലും ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ് ഇപ്പോൾ. വരും ദിവസങ്ങളിൽ കൂടുതൽ ചിത്രങ്ങളും വീഡിയോകളും ആണ് പ്രതീക്ഷിക്കപ്പെടുന്നത്. അതേസമയം ജീവ അഭിനയിച്ച 21 ഗ്രാംസ് എന്ന സിനിമ ഇപ്പോൾ തീയേറ്ററിൽ മികച്ച പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിൽ അനൂപ് മേനോനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.