മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഗോപിക അനിൽ. ഒരുപക്ഷേ ഈ പേര് പറഞ്ഞാൽ താരത്തെ അറിയുന്ന പ്രേക്ഷകനെക്കാൾ കൂടുതൽ ആയിരിക്കും അഞ്ജലി എന്ന പേര് പറഞ്ഞാൽ അറിയുന്നത്. സാന്ത്വനം എന്ന പരമ്പരയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഈ പരമ്പരയിൽ താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് അഞ്ജലി എന്നത്. അഞ്ജലിക്കും ഭർത്താവ് ശിവനും ധാരാളം ആരാധകർ ആണ് ഉള്ളത്.
ഈ പരമ്പരയിലെ മറ്റൊരു കേന്ദ്ര കഥാപാത്രമാണ് കണ്ണൻ. അഞ്ജലിയുടെ ഭർത്താവിൻറെ സഹോദരനാണ് കണ്ണൻ. അഞ്ജലി താമസിക്കുന്ന സാന്ത്വനം തറവാട്ടിലെ ഏറ്റവും ഇളയ കുട്ടി കൂടിയാണ് കണ്ണൻ. അതിന്റെ കുസൃതി പരമ്പരയിൽ ഉടനീളം നമുക്ക് കാണാവുന്നതാണ്. ഇവർ തമ്മിലുള്ള കെമിസ്ട്രിയും വളരെയധികം അഭിനന്ദിക്കപ്പെടുന്നതാണ്. സ്ക്രീനിൽ മാത്രമല്ല ഓഫ് സ്ക്രീനിലും ഇവർ തമ്മിലുള്ള കെമിസ്ട്രി ഉണ്ട് എന്നതിന്റെ തെളിവാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്.
അച്ചു സുഗത് എന്നാണ് കണ്ണൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന നടന്റെ പേര്. സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ ഇദ്ദേഹം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇദ്ദേഹത്തിൻറെ ഏറ്റവും പുതിയ ഒരു വീഡിയോ ആണ് ശ്രദ്ധിക്കപ്പെടുന്നത്. ഗോപികയുടെ ഒപ്പമാണ് ഇദ്ദേഹം ഈ വീഡിയോ ചെയ്തിരിക്കുന്നത്. സാന്ത്വനം ഷൂട്ടിംഗ് ലൊക്കേഷനിൽ വച്ചാണ് ഈ വീഡിയോ ചെയ്തിരിക്കുന്നത് എന്നാണ് അറിയാൻ സാധിക്കുന്നത്.
രണ്ടുപേരും കൂടി ഒരു കളി കളിക്കുകയാണ്. ഒരു വാക്ക് എന്താണെന്ന് ഗോപിക ഊഹിക്കണം. ഇതാണ് കളി. വാക്കിൻറെ ആദ്യത്തെ ചെറിയ വാക്ക് കണ്ണൻ പറയും. അതിൻറെ ബാക്കി ആക്ഷൻ കാണിക്കും എന്നാണ് കണ്ണൻ പറയുന്നത്. ആദ്യത്തെ വാക്ക് മര ആണ്. രണ്ടാമത്തെ വാക്ക് പറയുന്നതിനു പകരം കണ്ണൻ ഗോപികയെ ചൂണ്ടിക്കാണിക്കുകയാണ്. മരവാഴ എന്നാണ് വാക്ക്. ഗോപിക ഒരു വാഴയാണ് എന്ന് തമാശ രൂപത്തിൽ ഇദ്ദേഹം പറയുകയാണ്. തമാശയ്ക്ക് ആണെങ്കിലും ഞങ്ങളുടെ അഞ്ചു ചേച്ചിയെ കുറിച്ച് ഇങ്ങനെ ഒന്നും പറയരുത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ കണ്ണനോട് അഭ്യർത്ഥിക്കുന്നത്.
View this post on Instagram