മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഐശ്വര്യ റായി. ഇതുവരെ ഒരു മലയാളം സിനിമയിൽ പോലും ഇവർ അഭിനയിച്ചിട്ടില്ല എങ്കിലും ഇവരുടെ ആദ്യത്തെ സിനിമയിലെ നായകൻ മലയാളികളുടെ പ്രിയപ്പെട്ട മോഹൻലാൽ ആണ് എന്നത് മലയാളികളുമായി ഇവരെ ബന്ധപ്പെടുത്തുന്നു. ഇരുവർ എന്ന തമിഴ് സിനിമയിലാണ് ഐശ്വര്യ റായി ആദ്യമായി നായികയായി അഭിനയിച്ചത്. മോഹൻലാലിന്റെ നായികയായിട്ടാണ് ഐശ്വര്യാറായി ഈ സിനിമയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നീട് വളരെ പെട്ടെന്ന് ആയിരുന്നു ഇവരുടെ വളർച്ച എന്നു മാത്രമല്ല ഉടൻതന്നെ ബോളിവുഡിലെ മുൻനിര നായിക നടിമാരിൽ ഒരാളായി ഇവർക്ക് സ്വയം എസ്റ്റാബ്ലിഷ് ചെയ്യുവാൻ സാധിച്ചു.
ബോളിവുഡിൽ പോയതിനുശേഷം ഇവർ അധികം തമ്മിൽ സിനിമകൾ ഒന്നും തന്നെ ചെയ്തിട്ടില്ല. പക്ഷേ എന്തിരൻ എന്ന ബ്രഹ്മാണ്ട സിനിമയിൽ ഇവർ ആയിരുന്നു നായികയായി എത്തിയത്. രജനികാന്ത് ആയിരുന്നു ഈ സിനിമയിലേ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ശങ്കർ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.
മലയാളികളുടെ പ്രിയപ്പെട്ട കലാഭവൻ മണി ഈ സിനിമയിൽ ഒരു ചെറിയ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചെറിയൊരു കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത് എങ്കിലും സാക്ഷാൽ രജനീകാന്തിനും ഐശ്വര്യ റായിക്കും ഒപ്പമായിരുന്നു ഇദ്ദേഹത്തിൻറെ റോളിൽ. ഇപ്പോൾ കലാഭവൻ മണിയുടെ പഴയ ഒരു അഭിമുഖത്തിലെ വാചകങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഐശ്വര്യ റായി തന്നോട് എങ്ങനെയാണ് പെരുമാറിയത് എന്നാണ് കലാഭവൻ മണി പറയുന്നത്.
“അവർ വന്നിട്ട് കലാഭവൻ മണി സാർ ഹൗ ആർ യൂ എന്നൊക്കെ ചോദിച്ചു. ഞാൻ അയാം വെരി ഫൈൻ എന്നൊക്കെ പറഞ്ഞു. അവർ എന്റെ ദേഹത്ത് കൈവെക്കുന്ന ഒരു സീൻ ഉണ്ട്. അപ്പോൾ എൻറെ ദേഹത്ത് എന്തോ ഒരു പെയിന്റ് ഒക്കെ അടിച്ചത് പോലെ ആയിരുന്നു. ഒന്നാമത് ഞാൻ ബ്ലാക്ക് ആണ്. ആ സീനിൽ ഞാൻ ഷർട്ട് ഇട്ടിട്ടില്ല. ഇവർ ആണെങ്കിൽ നല്ല വെളുപ്പും. എൻറെ ദേഹത്ത് എന്തോ ഇടിമിന്നൽ ഒക്കെ ഏറ്റത് പോലെയുള്ള ഒരു പാട്. ആ സീൻ ഒരു പത്തിരുപത്തഞ്ച് തവണ ടേക്ക് എടുത്തു. കാരണം ഓരോ സീൻ കഴിയുമ്പോഴും ഇവർ ചിരിക്കുന്നു. സംവിധായകൻ ശങ്കർ സാർ പറഞ്ഞു അത് പ്രശ്നമില്ല അവർ വളരെ രസിക ആണ് നമുക്ക് വീണ്ടും എടുക്കാം എന്ന്” – ഇപ്പോൾ കലാഭവൻ മണിയുടെ ഈ അഭിമുഖമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.