മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അഹാന കൃഷ്ണകുമാർ. മലയാളത്തിലെ മുൻനിര യുവ നടിമാരിൽ ഒരാളാണ് അഹാന. സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ഈ യൂട്യൂബ് ചാനൽ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരം പങ്കുവയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷനേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ആണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
തന്റെ അപ്പച്ചിയുടെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം സഫലമാക്കി കൊടുത്തിരിക്കുകയാണ് ഇപ്പോൾ അഹാന. ഈ സന്തോഷ വാർത്തയാണ് ഇപ്പോൾ താരം വീഡിയോ രൂപത്തിൽ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. വർഷങ്ങളായി ഈ അപ്പച്ചി ആഹാനയുടെ കുടുംബത്തിനൊപ്പം തന്നെയാണ് താമസിക്കുന്നത്. അഹാനയും സഹോദരിമാരും ഇതിനു മുൻപ് പങ്കുവെച്ച് പല വീഡിയോകളിലും അപ്പച്ചി വന്നിട്ടുണ്ട്. എന്തായിരുന്നു അപ്പച്ചിയുടെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം എന്നറിയുമോ?
ഒരു ഫ്ലൈറ്റിൽ കയറണം എന്നത് ആയിരുന്നു അപ്പച്ചിയുടെ വർഷങ്ങൾ ആയിട്ടുള്ള ആഗ്രഹം. എന്നാൽ അടുത്തിടെ മാത്രമാണ് താൻ അത് മനസ്സിലാക്കിയത് എന്നാണ് അഹാന പറയുന്നത്. അറിഞ്ഞ ഉടനെ തന്നെ അത് നടത്തിക്കൊടുക്കുവാൻ അഹാനയും സഹോദരി ഇഷാനിയും തീരുമാനിക്കുകയായിരുന്നു. കേരളത്തിൽ നിന്നും ചെന്നൈയിലേക്ക് യാത്ര പോകുവാൻ ആയിരുന്നു ഇവർ തീരുമാനിച്ചത് മുൻപ് അപ്പച്ചി താമസിച്ചിട്ടുള്ള സ്ഥലമാണ് ചെന്നൈ. അതുകൊണ്ടുതന്നെ അപ്പച്ചിയുടെ ഒപ്പം കുറച്ചുനാൾ ചെന്നൈയിൽ താമസിക്കുവാൻ ഇവർ തീരുമാനിക്കുകയും ചെയ്തു എന്നാണ് വീഡിയോയിൽ പറയുന്നത്.
അപ്പച്ചി വിമാനയാത്ര ആസ്വദിക്കുന്നത് വീഡിയോയിൽ കാണാം. വളരെ സന്തോഷവതി ആയിട്ടാണ് അപ്പച്ചി കാണപ്പെടുന്നത്. നിങ്ങൾ ഒപ്പമുള്ളത് കൊണ്ട് ഭയം ഇല്ല എന്ന് അപ്പച്ചി പറയുന്നത് വീഡിയോയിൽ കാണാം. അപ്പച്ചിക്ക് മക്കളോട് എത്ര സ്നേഹമുണ്ട് എന്നത് ഈ വീഡിയോയിൽ നിന്നും മനസ്സിലാകും. കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി എന്നും ഈ നല്ല മനസ്സ് എന്നും ഇതുപോലെ ഉണ്ടാകട്ടെ എന്നുമാണ് ആരാധകർ ഇപ്പോൾ കമൻറ് രൂപത്തിൽ പറയുന്നത്.