സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ്. ഇതിന് കാരണം സൂപ്പർതാരങ്ങളെ മലയാളികൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ സ്വന്തം ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
ഇപ്പോൾ ഒരു ചെറിയ പെൺകുട്ടിയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ചെടുക്കുന്നത്. മനോഹരമായ ഒരു ഫ്രോക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ഈ പെൺകുട്ടിയുടെ അഞ്ചാമത്തെ പിറന്നാൾ ആണ് ഇന്ന്. നിരവധി ആളുകൾ ആണ് ഈ പെൺകുട്ടിക്ക് പിറന്നാളാശംസകൾ നേർന്നുകൊണ്ട് രംഗത്തുവന്നത്. അതേസമയം ആരാണ് ഈ പെൺകുട്ടി എന്ന് നിങ്ങൾക്ക് മനസ്സിലായോ?
ഈ പെൺകുട്ടിയുടെ അമ്മ മലയാളികളുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളാണ്. മലയാളം സിനിമയിലൂടെ ആണ് ഈ നടി ശ്രദ്ധിക്കപ്പെടുന്നത്. ഉടൻതന്നെ തമിഴിലേക്കും തെലുങ്കുലേക്കും ഇവർ ചേക്കേറി. അങ്ങനെ വളരെ പെട്ടെന്ന് തന്നെ സൗത്ത് ഇന്ത്യയിലെ ഏറ്റവും കാര്യമൂല്യമുള്ള നടിമാരിൽ ഒരാളായി മാറി ഇവർ. വിവാഹശേഷം പിന്നീട് ഇവർ അഭിനയം നിർത്തുകയായിരുന്നു.
അസിൻ എന്ന നടിയെ കുറിച്ചാണ് പറയുന്നത് എന്ന് ഇനി പ്രത്യേകം പറയേണ്ട ആവശ്യമില്ലല്ലോ. അറിൻ എന്നാണ് ഇവരുടെ മകളുടെ പേര്. സമൂഹം മാധ്യമങ്ങളിൽ ഒട്ടും സജീവമല്ല ഇവർ. വല്ലപ്പോഴും മാത്രമാണ് തൻറെ മകളുടെ വിശേഷം പങ്കുവെച്ചുകൊണ്ട് ഇവർ എത്തുന്നത്. ഇതിനു മുൻപ് ഇവർ ഇൻസ്റ്റാഗ്രാമിൽ ഇട്ട പോസ്റ്റ് ഇവരുടെ മകളുടെ നാലാം പിറന്നാളിന്റെ അന്നായിരുന്നു. അതിനുമുമ്പ് ഇവർ ഇട്ട പോസ്റ്റ് ഇവരുടെ മകളുടെ മൂന്നാം പിറന്നാളിന്റെ അന്നായിരുന്നു. സമൂഹമാധ്യമങ്ങളിൽ കൂടുതൽ സജീവം ആകണമെന്നും ഉടൻതന്നെ സിനിമയിലേക്ക് തിരിച്ചു വരണം എന്നുമാണ് ഇപ്പോൾ ഇവരോട് മലയാളികൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.