മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ധന്യ മേരി വർഗീസ്. ഇവരുടെ ഭർത്താവ് ജോൺ ജേക്കബ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. ഇവരുടെ ഭർത്താവ് ജോൺ ജേക്കബ് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ്. അടുത്തിടെ താരം കൃപാസനം പത്രത്തെക്കുറിച്ച് ഒരു സാക്ഷ്യം പറഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ സമൂഹം മാധ്യമങ്ങളിൽ ചർച്ചയായി മാറുകയും ചെയ്തിരുന്നു. താരം പണം വാങ്ങിയിട്ടാണ് ഇത്തരത്തിൽ പറഞ്ഞത് എന്നായിരുന്നു ഒരാൾ വിമർശിച്ചത്.
ഇപ്പോൾ ഈ വിഷയത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് ഇവർ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യങ്ങൾ എല്ലാം തന്നെ വെളിപ്പെടുത്തിയത്.
“പലരും പത്രങ്ങൾ കൊണ്ടുപോകാറുണ്ട്. അതുവെച്ച് പലരും പല മണ്ടത്തരങ്ങളും കാണിക്കാറുണ്ട്. അങ്ങനെ കാണിച്ചവരെ കുറിച്ച് ധാരാളം ട്രോളുകൾ ഉണ്ട്. ഞാൻ എനിക്ക് ഉണ്ടായ ഒരു അനുഭവം പറഞ്ഞു എന്നു മാത്രം. പക്ഷേ ഞാൻ പൈസ വാങ്ങിയിട്ടാണ് ഇങ്ങനെ പറയുന്നത് എന്ന് പറഞ്ഞുകൊണ്ട് ഒരാൾ യൂട്യൂബിൽ വീഡിയോ ചെയ്തു. അത് എനിക്ക് വലിയ രീതിയിലുള്ള വിഷമം ഉണ്ടാക്കി” – താരം പറയുന്നു.
“ശരിക്കും അവിടെ ഒരുപാട് നല്ല കാര്യങ്ങൾ ആണ് നടക്കുന്നത്. പക്ഷേ മനുഷ്യന്മാർ ആയതുകൊണ്ട് ചിലപ്പോൾ അബദ്ധങ്ങൾ ഒക്കെ പറ്റും. അതിൻറെ പേരിൽ നല്ല കാര്യങ്ങൾ ചെയ്യുന്ന ഒരു സ്ഥാപനത്തെ ട്രോളുന്നതിനോട് ഞാൻ എതിരാണ്. ഒരാളുടെ വിശ്വാസത്തെ ചോദ്യം ചെയ്യുവാനുള്ള അവകാശം ആർക്കും ഇല്ല. ഞങ്ങളെ ട്രോൾ ചെയ്യുന്നവരുടെ വിശ്വാസം ഞങ്ങൾ ചോദ്യം ചെയ്യാറില്ല. നിയമപരമായി മുന്നോട്ടു പോകുവാനും ഞങ്ങൾക്ക് വയ്യ. പണ്ടൊക്കെയായിരുന്നു ദൈവം പിന്നെ പിന്നെ ഇപ്പോൾ എല്ലാം സ്പോട്ടിൽ ആണ്” – താരം കൂട്ടിച്ചേർത്തു. അതേസമയം ഇത് യൂട്യൂബ് തന്നെ ഒരു പ്രമുഖ നടനെതിരെ ഇതുപോലെ വീഡിയോ ചെയ്തു എന്നും എന്നാൽ ഞങ്ങൾ ക്ഷമിച്ചതുപോലെ ആ നടൻ ചെയ്തില്ല എന്നും അപ്പോൾ തന്നെ മറുപടി കൊടുത്തു എന്നുമാണ് ജോൺ പറയുന്നത്.