മലയാളികൾ കഴിഞ്ഞ വാരം ഏറ്റവും കൂടുതൽ ആഘോഷിച്ചത് നടൻ ജയറാമിന്റെ മകളുടെ വിവാഹമായിരുന്നു. മാളവിക എന്നാണ് ജയറാമിന്റെ മകളുടെ പേര്. വരനായി എത്തിയത് നവനീത് എന്ന യുവാവ് ആയിരുന്നു. ചാർട്ടേർഡ് അക്കൗണ്ടൻ്റ് ആയിട്ടാണ് ഇദ്ദേഹം വർക്ക് ചെയ്യുന്നത്. വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം വലിയ രീതിയിൽ വൈറലായി മാറിയിരുന്നു. ഇപ്പോൾ ഒരു സന്തോഷവാർത്ത അറിയിച്ചുകൊണ്ട് എത്തുകയാണ് മാളവിക.
വിവാഹം കഴിഞ്ഞ ഉടനെ തന്നെ ഇവർക്ക് വിവാഹ സർട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്. ഈ സന്തോഷമാണ് മാളവിക അറിയിച്ചിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലൂടെ ആണ് താരം ഈ വാർത്ത അറിയിച്ചിരിക്കുന്നത്. വിവാഹ സർട്ടിഫിക്കറ്റ് കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ നവനീതിനെയും കാണാവുന്നതാണ്. “അങ്ങനെ അതിനൊരു അവസാനം” എന്ന ക്യാപ്ഷൻ ആണ് താരം നൽകിയിരിക്കുന്നത്.
അതേസമയം പണ്ടുകാലത്ത് ഒക്കെ വിവാഹം കഴിഞ്ഞാൽ വിവാഹ സർട്ടിഫിക്കറ്റ് കിട്ടുവാൻ ഒരുപാട് കാലതാമസം എടുക്കുമായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം ഡിജിറ്റൽ ആക്കി മാറ്റിയിരിക്കുകയാണ് പിണറായി വിജയൻ സഖാവിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെൻറ്. ഇടതുപക്ഷം ഹൃദയപക്ഷം എന്നു വെറുതെ പറയുന്നതല്ല എന്നും അത് തെളിയിച്ചു കാണിക്കുകയാണ് പിണറായി വിജയൻ സർക്കാർ ചെയ്യുന്നത് എന്നുമാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്.
ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവാഹ ചടങ്ങുകൾ ആയിരുന്നു ഇവരുടെ വിവാഹത്തിന് ഉണ്ടായിരുന്നത്. ബ്രാഹ്മണ ആചാരപ്രകാരങ്ങൾ ആയിരുന്നു വിവാഹം നടത്തിയത്. ഇന്ത്യൻ സിനിമയിലെ ഒരുപാട് മികച്ച നടന്മാർ ആയിരുന്നു വിവാഹത്തിൽ പങ്കെടുക്കുവാൻ എത്തിയത്. ഗുരുവായൂരിൽ വച്ച് വളരെ ലളിതമായി ആയിരുന്നു വിവാഹ ചടങ്ങുകൾ നടത്തിയത്. പിന്നീട് തൃശ്ശൂരിലെ ഹയർ ഹോട്ടലിൽ വച്ച് ഗ്രാൻഡ് ആയിട്ടുള്ള ഒരു പരിപാടി നടത്തുകയും ചെയ്തു. കേരളത്തിൻറെ മുഖ്യമന്ത്രി മുതൽ മലയാള സിനിമയിലെ ഏറ്റവും വലിയ താരമായ മോഹൻലാൽ വരെ ഇതിൽ പങ്കെടുക്കുകയുണ്ടായി.