ബിഗ് ബോസ് മലയാളം ആറാമത്തെ സീസൺ ഇപ്പോൾ വളരെ വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ സീസണിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള വ്യക്തികളിൽ ഒരാളാണ് ജാസ്മിൻ. എന്നാൽ അനാവശ്യമായ വെറുപ്പ് ആണ് ഇവർക്കെതിരെ സമൂഹം മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. വൃത്തിയില്ല എന്നും ലൗ ട്രാക്ക് കളിക്കുന്നു എന്നും ഒക്കെയാണ് ഇവർക്കെതിരെ വരുന്ന വിമർശനം.
എന്നാൽ ഗെയിം ഏറ്റവും നല്ല രീതിയിൽ കളിക്കുന്ന വ്യക്തികളിൽ ഒരാൾ കൂടിയാണ് ഇവർ എന്നത് ഇവരുടെ വിമർശകർ പോലും സമ്മതിച്ചു തരും. ഗബ്രി എന്ന മത്സരാർത്ഥിയുമായി ഇവർ ഒരു പരിധിയിൽ കവിഞ്ഞ സൗഹൃദം സൂക്ഷിച്ചിരുന്നു. ഇത് കാരണം ഫാമിലി ഓഡിയൻസിന് ബിഗ് ബോസ് കാണാൻ പറ്റാത്തയായി എന്നൊക്കെയാണ് വിമർശനം.
അതേസമയം ഇപ്പോൾ ഈ വിഷയത്തിൽ തൊപ്പി പ്രതികരിക്കുകയാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യൂട്യൂബർമാരിൽ ഒരാളാണ് തൊപ്പി. എന്തിനാണ് ജാസ്മിന് ഇത്രയും വെറുപ്പ് കിട്ടുന്നത് എന്ന് മനസ്സിലാകുന്നില്ല ഇന്നും അവർക്ക് ഒരു ജീവിതം കൊടുത്താലോ എന്ന് തന്നെ ചിന്തിച്ചു പോയി എന്നുമാണ് തൊപ്പി പറയുന്നത്.
“ജാസ്മിനെ എന്തിനാണ് നിങ്ങൾ ഇത്രയും വെറുക്കുന്നത്? ഇത്രയും നല്ല ഒരു പെണ്ണിനെ ഞാൻ എൻറെ ജീവിതത്തിൽ കണ്ടിട്ടില്ല. ഞാനിത് കാര്യമായി പറഞ്ഞതാണ്. അവർ നല്ല കുട്ടിയാണ്. ഒരു ജീവിതം കൊടുത്താലോ എന്ന് പോലും ഞാൻ ചിന്തിച്ചു പോയി. നിങ്ങൾ എന്തിനാണ് അവരെ വെറുക്കുന്നത് എന്നാണ് ഞാൻ ചോദിക്കുന്നത്. എനിക്ക് ചോദിക്കാനുള്ളത് ഗബ്രി, അവനെ എനിക്ക് ഇഷ്ടമല്ല. പക്ഷേ എന്തുകൊണ്ടാണ് എല്ലാവരും ജാസ്മിനെ വെറുക്കുന്നത്?” – ഇതാണ് ജാസ്മിനെ കുറിച്ച് തൊപ്പി പറഞ്ഞത്. എന്നാൽ ഇതെല്ലാം ജാസ്മിനെ കളിയാക്കി കൊണ്ടാണ് തൊപ്പി പറഞ്ഞത് എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്.