മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ജോമോൾ. ഒരുകാലത്ത് മലയാളം സിനിമയിൽ ഇവർ വളരെ സജീവമായിരുന്നു. എന്നാൽ പിന്നീട് വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. സിനിമ മേഖലയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ആണ് ഇവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം അഭിനയം മേഖലയിലൂടെ അല്ല ഇവർ തിരിച്ചുവരുന്നത്. സിനിമകൾക്ക് ഇംഗ്ലീഷ് സബ് ടൈറ്റിൽ തയ്യാറാക്കി കൊണ്ട് ആണ് ഇവർ സിനിമ മേഖലയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുന്നത്.
അതേ സമയം ഇവരെ ഒളിച്ചോടി വിവാഹം ചെയ്യുവാൻ സഹായിച്ചത് സുരേഷ് ഗോപിയാണ് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഓൺലൈൻ മാധ്യമങ്ങൾ ആയിരുന്നു ഈ വിവരം വാർത്തയായി നൽകിയത്. അതേ സമയം ഈ വിഷയത്തിലെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് എത്തുകയാണ് ഇപ്പോൾ ജോമോൾ. സുരേഷ് ഗോപി അങ്ങനെ ചെയ്തിട്ടില്ല എന്നും ഒരുപക്ഷേ ഒളിച്ചോടുന്ന വിവരം അറിഞ്ഞിരുന്നു എങ്കിൽ തനിക്ക് പാര വെച്ചേനെ എന്നുമാണ് താരം പറയുന്നത്.
“എന്നെ ഒളിച്ചോടാൻ സഹായിച്ചത് സുരേഷ് ഗോപിയാണ് എന്ന വാർത്ത തെറ്റാണ്. സുരേഷേട്ടൻ എന്നെ ഒളിച്ചോടാൻ സഹായിച്ചിട്ടില്ല. ഒരുപക്ഷേ സുരേഷേട്ടൻ ഈ വിവരം അറിഞ്ഞിരുന്നു എങ്കിൽ വീട്ടിൽ പറഞ്ഞു കൊടുക്കുമായിരുന്നു. ആ മനുഷ്യൻ അങ്ങനെയൊക്കെ ചെയ്യും. വളരെ സത്യസന്ധനായ മനുഷ്യൻ ആണ്” – ജോമോൽ പറയുന്നു.
അതേസമയം ഒളിച്ചോടാൻ തീരുമാനിക്കുന്ന പെൺകുട്ടികളുടെ സൈക്കോളജിയെക്കുറിച്ചും താരം പറയുന്നുണ്ട് – “ഒളിച്ചോളണം എന്ന് ആലോചിക്കുന്ന സമയത്ത് ആ ധൈര്യം നമുക്ക് വരില്ല. എന്നാൽ പെണ്ണിൻറെ ഉള്ളിൽ എവിടെയോ അവർ അറിയാതെ തന്നെ ഒരു ധൈര്യം ഉണ്ടാകും. മറ്റുള്ളവർ നോക്കുന്ന സമയത്ത് ഇവൾ ഇത് എങ്ങനെ ചെയ്തു എന്ന് ചിന്തിക്കും. അതുപോലെ പലതും ജീവിതത്തിൽ നടന്നിട്ടുണ്ടാവും” – നടി കൂട്ടിച്ചേർത്തു.