മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് അമൃത സുരേഷ്. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ മത്സരാർത്ഥി ആയിരുന്നു താരം. ഇവിടെ നിന്നുമാണ് താരം സിനിമ പിന്നണി ഗാന മേഖലയിൽ എത്തുന്നത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ധാരാളം ആരാധകരെ ആണ് താരം സ്വന്തമാക്കിയത്.
അടുത്തിടെ ആണ് താരവും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചത്. ഇരുവരും സംയുക്തമായിട്ട് ആയിരുന്നു ഈ വാർത്ത ഫേസ്ബുക്ക് വഴി അറിയിച്ചത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം നിരവധി ആളുകൾ ഇവർക്കെതിരെ സൈബർ അറ്റാക്ക് ആയി എത്തി. അമൃതയുടെ രണ്ടാമത്തെ റിലേഷൻഷിപ്പ് ആണ് ഇത്. അതുപോലെ തന്നെ ഗോപി സുന്ദരിന്റെ മൂന്നാമത്തെ റിലേഷൻഷിപ്പ് ആണ് ഇത്. ഇതാണ് ഒരു വിഭാഗം മലയാളികളെ ചൊടിപ്പിച്ചത്.
അതിനുശേഷം അമൃതയുടെ പോസ്റ്റുകൾക്ക് താഴെ വളരെ മോശം കമന്റുകളും അധിക്ഷേപങ്ങളും ആണ് പലപ്പോഴും ആയി വന്നുകൊണ്ടിരിക്കുന്നത്. പലതും വിടുന്നുണ്ട് എന്നത് സത്യമാണ്. ചില കമന്റുകൾക്ക് താരം മറുപടി നൽകാറുണ്ട് എങ്കിലും മിക്ക കമന്റുകളും താരം കണ്ടില്ല എന്ന് നടക്കുകയാണ് പതിവ്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ ഒരു അഭിപ്രായം പറഞ്ഞിരിക്കുകയാണ് താരം. മോശം കമന്റുകൾ ഇടുന്ന പ്രൊഫൈൽ സേവ് ചെയ്തു വയ്ക്കുന്നുണ്ട് എന്നാണ് അമൃത പറയുന്നത്.
ഇത്തരം പ്രൊഫൈലുകൾ പോലീസിൽ റിപ്പോർട്ട് ചെയ്യും എന്നും അവർക്ക് എതിരെ നടപടി സ്വീകരിക്കും എന്നും ആണ് അമൃത ഇപ്പോൾ പറയുന്നത്. കഴിഞ്ഞദിവസം ആയിരുന്നു ഇവരുടെ സഹോദരി അഭിരാമി ഒരു ലൈവ് വീഡിയോയിൽ എത്തുകയും തനിക്കെതിരെയും ഇത്തരത്തിലുള്ള സൈബർ അറ്റാക്ക് ഉണ്ടാകുന്നുണ്ട് എന്നും പറഞ്ഞുകൊണ്ട് ഇമോഷണൽ ആയി സംസാരിച്ചത്. വലിയ രീതിയിലുള്ള മാനസിക സംഘർഷമാണ് താൻ അനുഭവിക്കുന്നത് എന്നും അഭിരാമി കൂട്ടിച്ചേർത്തു.