മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് വിക്രം വേദ. തമിഴ് ചിത്രം ആയിരുന്നിട്ട് കൂടി കേരളത്തിലും മികച്ച കളക്ഷൻ ആണ് ഈ ചിത്രം സ്വന്തമാക്കിയത്. മാധവനും വിജയ് സേതുപതിയും ആണ് ഈ സിനിമയിലെ കേന്ദ്ര കലാപാത്രങ്ങളെ അവതരിപ്പിച്ചത്. ഗായത്രി, പുഷ്കർ എന്നിവർ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്. അഭിപ്രായം ആയിരുന്നു ചിത്രം പ്രേക്ഷകർക്കിടയിൽ നിന്നും സ്വന്തമാക്കിയത്. പല ഭാഷകളിലേക്കുള്ള ഈ സിനിമയുടെ റീമേക്ക് അവകാശവും വിറ്റു പോയിരുന്നു.
ഇപ്പോൾ ഹിന്ദിയിൽ ഈ സിനിമ ഒരുങ്ങുകയാണ്. ഗായത്രിയും പുഷ്കറും ചേർന്നാണ് ഈ സിനിമ ഹിന്ദിയിലും ഒരുക്കുന്നത്. ആരൊക്കെയാണ് ഹിന്ദിയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നറിയുമോ? ഹൃതിക് റോഷൻ ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അതേസമയം സേഫ് അലി ഖാൻ ആണ് സിനിമയിലെ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇപ്പോൾ ചിത്രത്തിനെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. എന്തുകൊണ്ടാണ് ഈ സിനിമയ്ക്കെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത് എന്ന് അറിയുമോ?
കുറച്ചു ദിവസങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ അമീർഖാൻ ചിത്രം ആയിരുന്നു ലാൽ സിംഗ് ചധ. വളരെ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം. എന്നാൽ ഈ ചിത്രം ബഹിഷ്കരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു കൂട്ടം വർഗീയവാദികൾ മുന്നോട്ടു വന്നിരുന്നു. വർഷങ്ങൾക്കു മുൻപ് ആമിർഖാൻ നടത്തിയ ഒരു പ്രസ്താവന കാരണമാണ് ഈ സിനിമ ബഹിഷ്കരിക്കണം എന്ന് ഇവർ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ വളർന്നുവരുന്ന അസഹിഷ്ണുത കാരണം ജീവിക്കാൻ പേടിയാകുന്നു എന്നായിരുന്നു ആമീറിന്റെ ഭാര്യ നടത്തിയ പ്രതികരണം. ഈ വിഷയത്തിൽ ആമിർ ഒന്നും പറഞ്ഞില്ല എന്ന് ആരോപിച്ചുകൊണ്ട് ആണ് ഇപ്പോഴും അമീറിനെതിരെ സമൂഹമാധ്യമങ്ങളിൽ ആക്രമണം നടന്നുകൊണ്ടിരിക്കുന്നത്.
അതേസമയം ലാൽ സിംഗ് ചദ്ധ കണ്ടതിനു ശേഷം ഹൃതിക് റോഷൻ നടത്തിയ പരാമർശം വലിയ രീതിയിൽ ചർച്ചയായി മാറിയിരുന്നു. വളരെ മികച്ച ഒരു സിനിമയാണ് ഇത് എന്നും എല്ലാവരും ഈ സിനിമ തിയേറ്ററിൽ പോയി കാണണമെന്നും ആയിരുന്നു റിതിക് റോഷൻ നടത്തിയ പരാമർശം. ഇതോടെ ഋതിക് റോഷൻ വർഗീയവാദികളുടെ ശത്രുവായി മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്. ഹൃതിക് റോഷൻ അഭിനയിക്കുന്ന അടുത്ത ചിത്രം ആണ് വിക്രം വേദയുടെ ഹിന്ദി പതിപ്പ്. ഈ സിനിമ ബഹിഷ്കരിക്കണം എന്നാണ് ഇപ്പോൾ വർഗീയവാദികളുടെ ആവശ്യം.