മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരമ്പരകളിൽ ഒന്നാണ് സാന്ത്വനം. ഒരു തമിഴ് പരമ്പരയുടെ മലയാളം പതിപ്പ് ആണ് സാന്ത്വനം. മലയാളികൾക്ക് പ്രിയപ്പെട്ട ചിപ്പി ആണ് പരമ്പരയിലേക്ക് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ധാരാളം കഥാപാത്രങ്ങളെ ഒരേസമയം ഉൾക്കൊള്ളുന്ന പരമ്പര കൂടിയാണ് സാന്ത്വനം. ഏതെങ്കിലും ഒന്നോ രണ്ടോ കഥാപാത്രത്തെ ചുറ്റിപ്പറ്റി മാത്രമല്ല പരമ്പര മുന്നോട്ടുപോകുന്നത്. അതുകൊണ്ടുതന്നെ ഈ പരമ്പര കാണുന്നവർക്ക് എല്ലാം തന്നെ ഒരു പരമ്പരയ്ക്കുള്ളിൽ മൂന്നാല് പരമ്പര കാണുന്ന ഫീലാണ് കിട്ടുക.
പൊതുവേ പരമ്പരകളുടെ കാഴ്ചക്കാർ എന്നു പറയുന്നത് മധ്യവയസ്കർ ആയിട്ടുള്ള സ്ത്രീകളും പുരുഷന്മാരും ആയിരിക്കും. എന്നാൽ യുവാക്കൾ വലിയ രീതിയിൽ സീരിയൽ കാണുവാൻ തുടങ്ങിയത് സാന്ത്വനം എന്ന പരമ്പരയുടെ വരവിന് ശേഷം ആയിരുന്നു. കാരണം ഇത് യുവാക്കളെ കൂടി ലക്ഷ്യം വച്ചുകൊണ്ട് ഉള്ള പരമ്പര ആയിരുന്നു എന്നതുകൊണ്ട് തന്നെ. പരമ്പരയിലെ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രക്ഷാരാജ് ആണ്. അപർണ എന്ന കഥാപാത്രത്തെ ആണ് രക്ഷാ അവതരിപ്പിക്കുന്നത്. അപ്പു എന്നാണ് മലയാളികൾ സ്നേഹത്തോടെ ഈ കഥാപാത്രത്തെ വിളിക്കുന്നത്.
അടുത്തിടെ ആയിരുന്നു രക്ഷയുടെ വിവാഹം. അർകജ് എന്നാണ് ഭർത്താവിൻറെ പേര്. പ്രണയവിവാഹം ആയിരുന്നു ഇവരുടെത്. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇവരുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വിശേഷമാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിന് ഇവർ നൽകിയിരിക്കുന്ന ക്യാപ്ഷൻ ആണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. “മനസ്സ് ഒരു കുഞ്ഞിനെ പോലെയാണ്” – ഇതാണ് ഇവർ ക്യാപ്ഷൻ ആയി നൽകിയിരിക്കുന്നത്. നിരവധി ആളുകൾ ആണ് ഇവരുടെ ചിത്രങ്ങൾക്ക് താഴെ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തുന്നത്. അതേസമയം ഒരുമിച്ച് ഒരു ഫോട്ടോഷൂട്ട് ചെയ്യുവാൻ എന്തേ ഇത്ര വൈകിയത് എന്നാണ് മലയാളികൾ ചോദിക്കുന്നത്.