മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ദേവിക നമ്പ്യാർ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സീരിയൽ അഭിനയരംഗത്ത് കൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. അതേസമയം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മറ്റൊരു താരങ്ങളിൽ ഒരാളാണ് വിജയ് മാധവ്. ഐഡിയ സ്റ്റാർ പരിപാടിയിലൂടെ ആണ് ഒരു മികച്ച ഗായകനായി ഇദ്ദേഹം പ്രേക്ഷകരുടെ സ്വീകാര്യത നേടിയത്. അടുത്തിടെ ആയിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. നിരവധി ആളുകൾ ആയിരുന്നു ഇരുവർക്കും ആശംസകൾ അർപ്പിച്ചുകൊണ്ട് രംഗത്തിയത്.
ഇപ്പോൾ ഇരുവരും അവരുടെ ആദ്യത്തെ കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുകയാണ്. ഇപ്പോൾ തങ്ങളുടെ ദാമ്പത്യ വിശേഷങ്ങൾ എല്ലാം പങ്കുവെച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരും. “ആളുകൾ എന്നെ കൂടുതലായി ഇഷ്ടപ്പെട്ടു തുടങ്ങിയത് വിവാഹത്തിന് ശേഷമാണ്. എനിക്ക് അങ്ങനെ പലപ്പോഴും തോന്നിയിട്ടുണ്ട്. വിവാഹത്തിനുശേഷം ഞാൻ നന്നായത് പോലെ. മാഷിനെ വിവാഹം ചെയ്തപ്പോൾ എന്റെ സ്വഭാവത്തിലെ ഉടായിപ്പുകൾ എല്ലാം മാറി. സ്വാതന്ത്ര്യം ആവശ്യത്തിലധികം തന്നിട്ടുണ്ട്. ഇപ്പോൾ എല്ലാവരും വിജയി മാഷേ എന്താണ് ഇദ്ദേഹത്തെ വിളിക്കുന്നത്. മാഷ് വളരെ സീരിയസാണ്” – ദേവിക പറയുന്നു.
“എന്നെ വിവാഹം ചെയ്തു കുറച്ചു കഴിഞ്ഞപ്പോൾ ഇദ്ദേഹത്തിന് മനസ്സിലായി ഇതുപോലെ സീരിയസ് ആയി ഇരുന്നിട്ട് കാര്യമില്ല എന്ന്. അദ്ദേഹത്തിൻറെ സ്വഭാവത്തിന്റെ നേർ വിപരീതമാണ് ഞാൻ. അതുകൊണ്ട് ഞങ്ങൾ എവിടെയെങ്കിലും ഒരുമിച്ച് പോയാൽ അദ്ദേഹം കുടുങ്ങി പോവുകയാണ്. മൂപ്പര് വളരെ കുറച്ചു മാത്രമാണ് സംസാരിക്കുന്നത്. പക്ഷേ ഇപ്പോൾ അതെല്ലാം.
ഒരുപാട് തമാശയൊക്കെ പറയും. കല്യാണത്തിന് മുൻപ് ഞാൻ കരുതിയത് വളരെ സീരിയസ് ആയ, അഹങ്കാരി ആയ വ്യക്തിയാണ് എന്നാണ്. എൻറെ കുടുംബക്കാർ എല്ലാം അദ്ദേഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ എന്തായാലും കല്യാണം കഴിക്കാൻ പോവുകയാണ്, ഇനി കുഴപ്പമില്ല, ഞാൻ സഹിച്ചു ജീവിച്ചു കൊള്ളാം മറുപടിയായിരുന്നു നൽകിയത്. മാഷേ ഞാൻ താങ്കളെ ഗതികേട് കൊണ്ട് വിവാഹം കഴിക്കുകയാണ് എന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നു ” – ദേവിക നമ്പ്യാർ പറയുന്നു.