മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്കി അലി. ഒരു ഗായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഇദ്ദേഹത്തിൻറെ ഒരു ഫേസ്ബുക്ക് പോസ്റ്റ് വലിയ രീതിയിൽ വിവാദമായി മാറിയിരുന്നു. ഹിന്ദുക്കളെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റ് ആണ് ഇത് എന്ന തരത്തിൽ വിമർശനം ഉണ്ടായിരുന്നു. ഇപ്പോൾ ഇദ്ദേഹം ഇത് പിൻവലിച്ചിരിക്കുകയാണ്. ഹിന്ദു സഹോദരങ്ങളോട് മാപ്പ് പറയുന്നു എന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു.
ബ്രാഹ്മണന്മാർ ഉണ്ടായത് അബ്രഹാം എന്ന വാക്കിൽ നിന്നുമാണ് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞത്. ചൊവ്വാഴ്ച ആയിരുന്നു ഇദ്ദേഹം ഇത് പോസ്റ്റ് ചെയ്തത്. ഇത് പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾക്ക് കാരണമായി മാറി. ഇതിനുശേഷമാണ് ഇദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും മാപ്പുപറഞ്ഞുകൊണ്ട് എത്തുകയും ചെയ്തത്.
ബ്രാഹ്മണൻ എന്ന വാക്ക് വരുന്നത് ബ്രഹ്മ എന്ന വാക്കിൽ നിന്നുമാണ്. അത് വന്നത് അബ്രഹാം, ഇബ്രാഹിം എന്നീ വാക്കുകളിൽ നിന്നും ആണ് എന്നും അത് എല്ലാം ഒരു വംശ പരമ്പരയിൽ നിന്നുമുള്ളതാണ് എന്നും പിന്നെ എന്തിനാണ് നമ്മൾ എല്ലാവരും പരസ്പരം വഴക്കിടുന്നത് എന്നുമായിരുന്നു ഇദ്ദേഹത്തിന്റെ പോസ്റ്റ്. മതങ്ങൾ തമ്മിലുള്ള ഐക്യം ഉദ്ദേശിച്ചുകൊണ്ട് ആയിരുന്നു ഇദ്ദേഹം ഈ പോസ്റ്റ് ഇട്ടത് എങ്കിലും പിന്നീട് വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായതിനുശേഷം ഇദ്ദേഹം പോസ്റ്റ് പിൻവലിക്കുകയായിരുന്നു.
അതേസമയം ഇപ്പോൾ ഇദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് എത്തുകയാണ് മലയാളികൾ. ഹിന്ദുത്വ ഫാസിസവും ബ്രാഹ്മണിക്കൽ ഹെജിമണിയും രാജ്യത്ത് ചിറകു വിരിച്ചു ആടുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഈ അനശ്വര കലാകാരന് നേരിടേണ്ടി വന്നിരിക്കുന്ന അപമാനം എന്നാണ് മലയാളി പ്രേക്ഷകർ എല്ലാവരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്. ഇദ്ദേഹത്തിന് സപ്പോർട്ട് ചെയ്തു കൊണ്ട് കേരളം നിയമസഭയിൽ പ്രമേയം പാസാക്കണമെന്നാണ് ഇപ്പോൾ കേരള മുഖ്യമന്ത്രി പിണറായി വിജയനോട് മലയാളികൾ എല്ലാവരും തന്നെ അഭ്യർത്ഥിക്കുന്നത്.