മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ബിഗ് ബോസ്. പരിപാടിയുടെ നാലാം സീസൺ ഔദ്യോഗികമായി ആരംഭിച്ചിരിക്കുകയാണ്. പല മേഖലയിൽ നിന്നുമുള്ള മത്സരാർത്ഥികളാണ് ഇത്തവണ മാറ്റുരയ്ക്കുന്നത്. അതുകൊണ്ടുതന്നെ ആരായിരിക്കും ഇതിലെ വിജയ് എന്ന് പറയാൻ വളരെ ബുദ്ധിമുട്ടാണ് ഈ ഘട്ടത്തിൽ. എന്നാൽ ആരായിരിക്കും ഏറ്റവും ആദ്യം പുറത്തു പോവുക എന്ന് വളരെ എളുപ്പത്തിൽ പറയാം. കാരണം 17 മത്സരാർത്ഥികൾ ഉണ്ടെങ്കിലും എല്ലാവരും ഒരുപോലെ മികച്ച പ്രകടനം അല്ല കാഴ്ചവയ്ക്കുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഈ വിഷയമാണ് ചർച്ചയ്ക്ക് വന്നിരിക്കുന്നത്. ആരൊക്കെ ആയിരിക്കും ആദ്യം പുറത്തു പോവുക എന്നത് ഇപ്പോൾ ചർച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്.
വോട്ടിംഗ് അടിസ്ഥാനത്തിലാണ് മത്സരാർത്ഥികൾ പുറത്തു പോകുന്നതും അകത്ത് നിൽക്കുന്നതും. ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച അഞ്ചുപേർ ആരൊക്കെയാണ് എന്ന് അറിയുമോ? ഒരാൾക്ക് പരമാവധി മൂന്നു പേരെ നോമിനേറ്റ് ചെയ്യാൻ ഇത്തവണ അവസരമുണ്ടായിരുന്നു. അതുകൊണ്ട് ഓരോരുത്തർക്കും ലഭിച്ചിരിക്കുന്ന വോട്ട് കൂടുകയും ചെയ്തിട്ടുണ്ട്. ഏറ്റവും മുന്നിൽ നിൽക്കുന്ന അഞ്ചുപേർ ഇവരൊക്കെയാണ് – കുട്ടി അഖിൽ, മുഹമ്മദ് ബ്ലെസി, നവീൻ, അപർണ, ദിൽഷ പ്രസന്നൻ എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽ നിൽക്കുന്നത്.
അതേസമയം ഏറ്റവും കുറവ് വോട്ട് ലഭിച്ചിരിക്കുന്നത് ആരൊക്കെയാണെന്ന് അറിയുമോ? രണ്ടുപേർക്ക് അത്. ഒരാൾ ശാലിനി നായർ ആണ്. മറ്റൊരാൾ ജയ്സി ഡേവിഡ് ആണ്. ഇതിൽ ഏതെങ്കിലും ഒരാൾ ആയിരിക്കും ആദ്യം പുറത്താക്കുക എന്ന സ്ഥിതിയിലേക്ക് ആണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുന്നത് എന്നാണ് കരുതുന്നത്. അതേസമയം നടി ജാനകി സുധീർ എന്ന താരത്തിനും വോട്ടുകൾ കുറവാണ് എന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് മേല്പറഞ്ഞ രണ്ടു പേരിൽ ആരെങ്കിലും അല്ല പുറത്തുപോകുന്നത് എങ്കിൽ ഇവർ ആയിരിക്കും ആദ്യം പുറത്തു പോകാൻ സാധ്യതയുള്ള മറ്റൊരു വ്യക്തി. ഈ വരുന്ന ശനിയാഴ്ച ആരായിരിക്കും പുറത്തു പോവുക എന്ന കാര്യം എന്തായാലും അറിയാൻ സാധിക്കും.
അഥവാ ശാലിനി നായർ ആണ് പുറത്തേക്ക് പോകുന്നത് എങ്കിൽ അതിനുള്ള കാരണം എന്തായിരിക്കും എന്നും സമൂഹമാധ്യമങ്ങളിൽ ചർച്ച തുടങ്ങിയിട്ടുണ്ട് – “ആ പാവത്തിന് പ്രേക്ഷകരെ ആകർഷിക്കുവാൻ സാധിക്കുന്നില്ല. മുന്നോട്ടു കൊണ്ടുപോകുവാൻ പറ്റുന്ന സ്ട്രോങ്ങ് ആയിട്ടുള്ള മത്സരാർത്ഥി അല്ല. അവർ അവിടെ നിന്നു എന്നതുകൊണ്ട് പ്രത്യേകിച്ച് ഒരു ഗുണം ഈ പരിപാടിക്ക് കിട്ടിയെന്ന് വരില്ല” – ഈ കാരണങ്ങൾ ഒക്കെ കൊണ്ടു തന്നെ ശാലിനി ആദ്യ ആഴ്ച തന്നെ പുറത്തു പോകുവാൻ സാധ്യതയുണ്ട് എന്നാണ് ആരാധകർ പറയുന്നത്.