മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വ്യക്തികളിൽ ഒരാളായിരുന്നു പ്രണവ്. അരയ്ക്കു താഴോട്ട് തളർന്നുപോയ ഒരു വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാൽ ഇദ്ദേഹം ഒരിക്കലും തോറ്റു കൊടുക്കുവാൻ തയ്യാറായിരുന്നില്ല. ഇദ്ദേഹം ജീവിത പ്രതിസന്ധികളോട് എല്ലാം പൊരുതി അഭിമാനത്തോടെ ജീവിച്ച ചെറുപ്പക്കാരിൽ ഒരാളായിരുന്നു. ഇദ്ദേഹവും ഷഹാന എന്ന പെൺകുട്ടിയുമായുള്ള വിവാഹവും എല്ലാം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത് ആയിരുന്നു. ഷഹാനക്കെതിരെ ഒരു വിഭാഗം ആളുകൾ അന്നുതന്നെ രംഗത്ത് വന്നിരുന്നു.
ഇന്ന് പ്രണവ് നമ്മളെ വിട്ടു പോയിരിക്കുകയാണ് എന്ന വാർത്തയായിരുന്നു നമ്മൾ കേട്ടത്. വളരെ വിഷമം ഉണ്ടാക്കിയ ഒരു വാർത്തയായിരുന്നു ഇത്. നിരവധി ആളുകൾ ആയിരുന്നു പ്രണവിന് അന്ത്യാഞ്ജലികൾ അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. അതേസമയം ഈ വിഷയത്തിലും ഇപ്പോൾ വിഷം ചീറ്റുകയാണ് സലാം മറിയം എന്ന ഒരു ഫേസ്ബുക്ക് പ്രൊഫൈൽ. ഇവരുടെ ഒരു കമൻറ് ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്.
“ഇത്രയും സുന്ദരന്മാരായ മുസ്ലിം ചെറുപ്പക്കാർ ഇവിടെ ഉണ്ടായിട്ടും അരക്കി താഴോട്ട് തളർന്നു കിടക്കുന്ന ഒരു സംഘിയെ കെട്ടാൻ പോയത് അല്ലേ. അനുഭവിച്ചോ” – ഇതായിരുന്നു സന മറിയം എന്ന വ്യക്തി നടത്തിയ കമൻ്റ്. അതേസമയം നിരവധി ആളുകൾ ആണ് ഇപ്പോൾ ഈ വിഷയത്തിൽ വിമർശനവുമായി രംഗത്ത് വന്നിരിക്കുന്നത്. മരിച്ചാൽ എങ്കിലും ഒരാളെ വെറുതെ വിട്ടുകൂടെ എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം ഒരാൾക്ക് എങ്ങനെയാണ് ഇത്രത്തോളം വർഗീയവാദി ആകുവാൻ സാധിക്കുന്നത് എന്നാണ് ഒരു വിഭാഗം ആളുകൾ ചോദിക്കുന്നത്.
അതേസമയം ഇത് ഒരു സംഘപരിവാർ വ്യക്തി തന്നെ നടത്തുന്ന ഫേക്ക് അക്കൗണ്ട് ആണ് എന്നാണ് മറ്റൊരു വിഭാഗം ആളുകൾ പറയുന്നത്. മുൻപും ഇതുപോലെ വർഗീയത നിറഞ്ഞ ഭാഷയിൽ ഈ പ്രൊഫൈൽ സംസാരിച്ചിട്ടുണ്ട്. ഒന്നുകിൽ ഈ പ്രൊഫൈൽ ഒരു കാഞ്ഞ സുഡാപ്പി, അല്ലെങ്കിൽ ഒരു കറതീർന്ന സംഘി – ഇതിൽ ഏതെങ്കിലും ഒന്ന് ആണ് എന്നാണ് കേരളത്തിലെ ആളുകൾ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്നത്. എന്തായാലും തമാശയ്ക്ക് വേണ്ടിയാണെങ്കിൽ പോലും ഇതുപോലെയുള്ള വർഗീയത ഒന്നും പറയരുത് എന്നാണ് ഇപ്പോൾ കേരളത്തിലെ ആളുകൾ പരസ്പരം തമ്മിൽ തമ്മിൽ പറയുന്നത്.