ഒരുവിധം എല്ലാവരും ഇന്ന് സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവർ ആണ്. ഒരുകാലത്ത് എല്ലാവരും ഉപയോഗിച്ചുകൊണ്ടിരുന്നത് ഫേസ്ബുക്ക് ആയിരുന്നു. പിന്നീട് വലിയൊരു വിഭാഗം ആളുകളും ഇൻസ്റ്റാഗ്രാമിലേക്ക് മാറി. ഫേസ്ബുക്ക് പൊതുവേ അമ്മാവന്മാരുടെയും സമൂഹമാധ്യമം ആയിട്ടാണ് അറിയപ്പെടുന്നത്. അധികവും ഒരു 45 വയസ്സ് കഴിഞ്ഞ സദാചാര ചിന്താഗതിയുള്ള ആളുകളാണ് ഫേസ്ബുക്കിൽ ഉണ്ടാവാറുള്ളത്. അതുകൊണ്ടുതന്നെ നടിമാരുടെ ചിത്രങ്ങൾക്കും വാർത്തകൾക്കും താഴെ വളരെ മോശം കമൻറുകൾ ആണ് ഇവർ എപ്പോഴും നടത്താറുള്ളത്.
പൊതുവെ ഇൻസ്റ്റാഗ്രാം അറിയപ്പെട്ടിരുന്നത് കുറച്ചു കൂടി വിവേകമുള്ള, ചെറുപ്പക്കാരായ ആളുകളുടെ ഇടം ആയിട്ടാണ്. എന്നാൽ ഈ അടുത്തകാലത്തായി ഫേസ്ബുക്കിൽ ഉള്ള ഒരുപാട് ആളുകൾ ഇൻസ്റ്റാഗ്രാമിലേക്ക് കയറിയത് കാരണം ഇൻസ്റ്റാഗ്രാമും ഇപ്പോൾ ഫേസ്ബുക്ക് പോലെ ഒരു കുപ്പ തൊട്ടി ആയി മാറിയിട്ടുണ്ട് എന്നതാണ് വസ്തുത. ഇപ്പോൾ ഈ വിഷയത്തെക്കുറിച്ച് അനാർക്കലി മരയ്ക്കാർ സംസാരിക്കുകയാണ്. ക്ലബ്ബ് എഫെമ്മിന് നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യങ്ങൾ പറഞ്ഞ്.
“അതിൽ കൂടുതലും നെഗറ്റീവ് കമൻറുകൾ. നിങ്ങൾ ഇത് വിശ്വസിക്കില്ല. ഞാൻ ഇത്രയും നാൾ വിചാരിച്ചിരുന്നത് ഇൻസ്റ്റഗ്രാമിൽ കുറച്ചുകൂടി പ്രായം കുറഞ്ഞ ക്രൗഡ് ആണ് ഉള്ളത് എന്നാണ്, കുറച്ചു പ്രോഗ്രസീവ് ആയിട്ടുള്ളവർ ആണ് എന്നാണ്. ഇപ്പോൾ ഫേസ്ബുക്കിൽ ഉള്ള എല്ലാവരും കൂടി ഇൻസ്റ്റാഗ്രാമിലേക്ക് വന്ന് കുളമാക്കുന്നുണ്ട്. അത്രയും ടോക്സിസിറ്റിയാണ്” – അനാർക്കലി പറയുന്നു.
അതേസമയം സുലൈഖ മൻസിൽ എന്ന സിനിമയിലാണ് ഇവർ അവസാനമായി പ്രത്യക്ഷപ്പെട്ടത്. വളരെ മികച്ച അഭിനയമാണ് താരം ഈ സിനിമയിൽ കാഴ്ചവച്ചത്. ഒരു അവാർഡിന് വരെ സാധ്യതയുണ്ട് എന്നാണ് കണ്ടവർ എല്ലാവരും പറയുന്നത്. അതേ സമയം സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഭരിച്ചുകൊണ്ടിരിക്കുകയാണ്.