സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും ഒരു പ്രത്യേക കൗതുകം തന്നെയാണ്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ കേവലം നടി നടന്മാർ ആയിട്ടല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് നമ്മുടെ വീട്ടിലെ അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നതും സ്നേഹിക്കുന്നതും. അതുകൊണ്ടുതന്നെ അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ് ഏറ്റെടുക്കുന്നത്.
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് മാളൂട്ടി. മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഫാമിലി ഡ്രാമ സിനിമകളിൽ ഒന്നായിട്ടാണ് ഈ സിനിമയെ കണക്കാക്കപ്പെടുന്നത്. ജയറാം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഈ സിനിമയിൽ ഉർവശി ആയിരുന്നു മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം ബേബി ശ്യാമിലി ആണ് ഈ സിനിമയിലെ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചത്.
പക്ഷേ ഈ സിനിമയിലെ ഒരു സീനിൽ ഒരു ചെറിയ കുട്ടി വന്നു പോകുന്നുണ്ട്. ജയറാമിന്റെ തോളിൽ വിശ്രമിക്കുന്ന ഈ കൊച്ചു കുട്ടി ആരാണ് എന്ന് നിങ്ങൾക്ക് മനസ്സിലായോ? ഇവർ പിന്നീട് മലയാളത്തിലെ ഒരു സൂപ്പർ താരമായി മാറുകയാണ് ചെയ്തത്. സൂപ്പർതാരം എന്നു പറയുമ്പോൾ അഭിനയ മേഖലയിൽ അല്ല കേട്ടോ ഇവർ താരമായി. ഒരു ഗായിക എന്ന നിലയിലാണ് ഇവർ പേര് എടുത്തത്.
അഭയ ഹിരൻമയി ആണ് ഈ ചിത്രത്തിൽ ഉള്ള കുട്ടി എന്നു പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? മലയാളത്തിലെ ഏറ്റവും മികച്ച പാട്ടുകാരിൽ ഒരാളാണ് ഇവർ. ധാരാളം സ്റ്റേജ് പരിപാടികൾ ആണ് ഇവർ കേരളത്തിൽ അകത്തും പുറത്തും അവതരിപ്പിച്ചിട്ടുള്ളത്. അതേസമയം ഇവരുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറാറുണ്ട്. ഒരു ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇത് ഇവർ ആണ് എന്ന റിപ്പോർട്ട് ആദ്യമായി വന്നത് എങ്കിലും ഈ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.